News

6/recent/ticker-posts

Header Ads Widget


സമസ്ത-സിഐസി തര്‍ക്കത്തിന് അന്ത്യം; പരിഹാര ഫോര്‍മുല അവതരിപ്പിച്ചെന്ന് സാദിഖലി തങ്ങള്‍

മലപ്പുറം: ഏറെ കാലമായി നിന്നിരുന്ന സമസ്ത-സിഐസി തര്‍ക്കം തീരുന്നു. സമസ്ത-സിഐസി തര്‍ക്ക പരിഹാര ഫോര്‍മുല സെനറ്റ് യോഗത്തില്‍ അവതരിപ്പിച്ചെന്ന് പാണക്കാട് സാദിഖലി തങ്ങള്‍ പറഞ്ഞു.സമസ്ത നിര്‍ദേശങ്ങള്‍ സെനറ്റ് അംഗീകരിച്ചു. സെനറ്റ് മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ സമസ്ത ചര്‍ച്ച ചെയ്യുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

ജൂണ്‍ ഒന്നിനാണ് പ്രശ്ന പരിഹാരമെന്ന നിലയില്‍ സാദിഖലി തങ്ങളും കു‍ഞ്ഞാലിക്കുട്ടിയും സമസ്ത നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തിയത്. പ്രശ്ന പരിഹാരത്തിനായി മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ ഇന്ന് പാണക്കാട് നടന്ന സിഐസിയുടെ സെനറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്യുകയായിരുന്നു. സിഐസി പ്രവര്‍ത്തക സമിതിയില്‍ നിന്ന് 119 പേര്‍ രാജിവച്ച തീരുമാനം സെനറ്റ് റദ്ദാക്കി, ഹബീബുല്ല ഫൈസിയെ പുതിയ സെക്രട്ടറിയായി തെരഞ്ഞെടുത്ത നടപടി സെനറ്റ് പാസാക്കി. കൂടാതെ ഹക്കീം ഫൈസിയുടെ രാജി സെനറ്റ് അംഗീകരിക്കുകയും ചെയ്തു. സെനറ്റ് യോഗത്തില്‍ 3 പ്രമേയങ്ങള്‍ പാസാക്കി. സിഐസി സ്ഥാപന നടത്തിപ്പിനെ ബാധിക്കുന്ന ബാഹ്യ ഇടപെടല്‍ ഉണ്ടാകരുത്, ഹക്കീം ഫൈസിക്ക് എതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് തെളിവില്ല, കൂടാതെ വാഫി - വാഫിയ്യ സിലബസുമായി ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാന രഹിതവുമാണ്. ഇതെല്ലാം പിൻവലിക്കണമെന്നുമാണ് പ്രമേയത്തിലുള്ളത്.ഇതെല്ലാം നാളെ ചേരുന്ന സമസ്തയുടെ മുശാവറ യോഗത്തില്‍ അവതരിപ്പിക്കും. ഏറെ കാലമായി നിലനിന്നിരുന്ന സമസ്ത-സിഐസി പ്രശ്നം ഇതോടെ പരിഹരിക്കാനാകുമെന്നാണ് കരുതുന്നത്. 

Post a Comment

0 Comments