News

6/recent/ticker-posts

Header Ads Widget


കൊടുവള്ളി; ലീഗ് പ്രാദേശിക നേതാക്കളെസ്ഥാനാര്‍ഥിയാക്കണമെന്ന് മണ്ഡലം കമ്മിറ്റിയുടെ കത്ത്"


കൊടുവള്ളി:നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇറക്കുമതി സ്ഥാനാര്‍ഥി വേണ്ടെന്ന് കൊടുവള്ളി മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി. മണ്ഡലത്തില്‍ നിന്നുള്ളയാളെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കമ്മിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറിക്ക് കത്ത് നല്‍കി.

മണ്ഡലത്തിന് പുറത്തുള്ള കെ.എം ഷാജി, പി.കെ ഫിറോസ് എന്നിവരുടെ പേരുകള്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് മണ്ഡലം കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് കത്ത് നല്‍കിയിരിക്കുന്നത്.

കോഴിക്കോട്ലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍, ജില്ലാ സെക്രട്ടറി എ.പി മജീദ് മാസ്റ്റര്‍, മണ്ഡലം പ്രസിഡന്റും മുന്‍ എംഎല്‍എയുമായ വി.എം ഉമ്മര്‍ മാസ്റ്റര്‍ എന്നിവരാണ് മണ്ഡലത്തില്‍ നിന്നുള്ള പ്രധാന നേതാക്കള്‍. ഇതിനിടെ സംസ്ഥാന സമിതി അംഗം സൈനുൽ ആബിദീൻതങ്ങളെ പരിഗണിക്കണമെന്ന് ഒരു വിഭാഗം രംഗത്ത് ഉണ്ട്.

എം.കെ മുനീറാണ് നിലവിലെ കൊടുവള്ളി എംഎല്‍എ.ലീഗിനെ സംബന്ധിച്ച് വിഭാഗിയത വലിയ തലവേദന സൃഷ്ടിക്കുന്ന മണ്ഡലമാണ് കൊടുവള്ളി. പിടിഎ റഹീം, കാരാട്ട് റസാഖ് എന്നിവരെ ഇടതുമുന്നണിയിലേക്ക് എത്തിച്ചതും കൊടുവള്ളിയിലെ പ്രാദേശിക വിഭാഗീയതയാണ്. 

എം.കെ മുനീര്‍ കോഴിക്കോട് സൗത്തിലേക്ക് മാറി മത്സരിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മണ്ഡലത്തിന് പുറത്തുള്ളവരെ കൊടുവള്ളിയിലേക്ക് പരിഗണിക്കരുത് എന്ന ആവശ്യം പ്രാദേശിക നേതൃത്വം ഉന്നയിച്ചിരിക്കുന്നത്.

Post a Comment

0 Comments