പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം. കുത്തിവെപ്പിനിടെ സൂചിയുടെ ഭാഗം ഒടിഞ്ഞ് ശരീരത്തില്‍ കുടുങ്ങിയതായാണ് ആരോപണം.ആറന്മുള സ്വദേശിനി വത്സലയാണ് പരാതി നല്‍കിയത്.
ഒരുവർഷത്തോളമാണ് ശരീരത്തില്‍ ഒടിഞ്ഞ സൂചിയുമായി വത്സല കഴിഞ്ഞത്. ആശുപത്രി അധികൃതർക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് വത്സലയും കുടുംബവും. അതേസമയം, സൂചി കുടുങ്ങിയത് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്ന് തന്നെയാണോ എന്ന് ഉറപ്പിക്കാൻ കഴിയില്ലെന്നും സൂചി പൂർണമായി നീക്കം ചെയ്യാൻ ശ്രമിച്ചെന്നും കോഴഞ്ചേരി ജില്ലാ സൂപ്രണ്ട് പ്രതികരിച്ചു.


0 Comments