കാസർകോട്: സന്ദീപ് വാര്യർ എംഎല്‍എക്ക് വധഭീഷണിയെന്ന് പരാതി. ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.വെടിവെച്ച്‌ കൊല്ലുമെന്നാണ് ഭീഷണി. വൈകുന്നേരത്തോടെയാണ് എംഎല്‍എക്ക് ഫോണ്‍കോള്‍ വന്നത്. സന്ദീപ് വാര്യരുടെ പരാതിയില്‍ ചന്ദേര പൊലീസ് കേസെടുത്തു.

വരാണസിയില്‍ നിന്നാണ് വിളിക്കുന്നതെന്നാണ് ഫോണ്‍ വിളിച്ചയാള്‍ പറഞ്ഞതെന്ന് എംഎല്‍എയുടെ പരാതിയില്‍ പറയുന്നു. ജീവഭയം ഉണ്ടെന്നും ഭീഷണിപ്പെടുത്തിയ വ്യക്തിക്കെതിരെ നടപടി സ്വീകരിക്കണമെന്നും സന്ദീപ് വാര്യർ ആവശ്യപ്പെട്ടു. പിന്നില്‍ ആർഎസ്‌എസ് പ്രവർത്തകരാണെന്ന് എംഎല്‍എ ആരോപിച്ചു.