ഓമശ്ശേരി: ഓമശ്ശേരി ഗ്രാമ പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ നവാഗത വിദ്യാർത്ഥികൾക്ക് സ്നേഹ സമ്മാനമൊരുക്കി ഓമശ്ശേരി സർവീസ് ബാങ്ക്. നോട്ട് ബുക്കും പെൻസിലും നെയിം സ്ലിപ്പും അടങ്ങിയ കിറ്റ് ആണ് വിദ്യാർത്ഥികൾക്കായി നൽകിയത്.
കെടയത്തൂർ ഗവൺമെന്റ് സ്കൂളിൽ ബാങ്ക് പ്രസിഡന്റ് കെ കെ അബ്ദുള്ളക്കുട്ടിയും ചാമോറ ഗവ. സ്കൂളിൽ ബാങ്ക് വൈസ് പ്രസിഡൻറ് സിസിലി ബാബു,പുത്തൂർ ഗവ. സ്കൂൾ, വെളിമണ്ണ സ്കൂൾ, ചാമോറ സ്കൂൾ, ചാത്ത വെണ്ണക്കോട് സ്കൂൾ എന്നിവിടങ്ങളിൽ യഥാക്രമം ബാങ്ക് ഡയറക്ടർമാരായ വി സി അരവിന്ദൻ, സഫീറുൽ അക്ബർ, മരക്കാർ ഹാജി, എന്നിവർ വിതരണം ചെയ്തു.


0 Comments