കൊടുവള്ളി:ലോക പരി സ്ഥിതി ദിനത്തോടനുബന്ധി ച്ച് 'ഭൂമിക്കൊരു തണൽ, ഭാവി ക്കൊരു കരുതൽ' എന്ന പ്രമേ യത്തിൽ എസ്.കെ.എസ്.ബി. വി നടത്തുന്ന പരിസ്ഥിതി സം രക്ഷണ കാംപയിനിൻ്റെ താമരശ്ശേരി മേഖലാ തല ഉദ്ഘാടനം കൊടുവള്ളി മണ്ഡലം എംഎൽഎ പി.കെ ഫിറോസ് നിർവഹിച്ചു. എസ്.ബി.വി ജില്ലാ സെക്രട്ടറി മിഖ്ദാദ് കൈവേലിക്കടവ് അധ്യക്ഷത വഹിച്ചു.
എസ്കെഎസ്എസ്എഫ് സംസ്ഥാന കൗൺസിൽ അംഗം അഷ്റഫ് മാസ്റ്റർ കൊടുവള്ളി, എസ് ബി വി മേഖലാ ജനറൽ സെക്രട്ടറി ഷെസിൽ പുനൂർ,ഖലീൽ,ബാക്കിർഷാ എന്നിവർ സാന്നിധ്യം വഹിച്ചു. എസ്ബിവി മേഖലാ വർക്കിംഗ് സെക്രട്ടറി യാമിൻ നരിക്കുനി നന്ദി പറഞ്ഞു.
കാമ്പയിനിന്റെ ഭാഗമായി മുഴുവൻ മദ്റസാ വിദ്യാർത്ഥികളും വീടുകളിൽ വൃക്ഷത്തൈകൾ നടും.
മദ്റസകളിൽ
പരിസ്ഥിതി ബോധവൽകരണം, പൂന്തോട്ട നിർമ്മാണം എന്നിവ നടക്കും. ഏറ്റവും മികച്ച
പൂന്തോട്ടം നിർമ്മിക്കുന്ന മദ്റസകളെ റെയ്ഞ്ച് കമ്മിറ്റികൾ ആദരിക്കും.
മദ്റസകൾ പ്ലാസ്റ്റിക് വിമുക്ത-പരിസ്ഥിതി സൗഹൃദ കേന്ദ്രങ്ങളാക്കുന്നതിനായി ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കും.


0 Comments