ഫുട്‌ബോളില്‍ ഇന്ത്യ ഖത്തര്‍ പോരാട്ടത്തിന് കളമൊരുങ്ങി. ലോകകപ്പ്, ഏഷ്യൻ കപ്പ് യോഗ്യതാ റൌണ്ടിലാണ് ഇന്ത്യയും ഖത്തറും ഹോം, എവേ മത്സരങ്ങളില്‍ ഏറ്റുമുട്ടുക.നവംബര്‍ 21ന് ഇന്ത്യയിലും അടുത്തവര്‍ഷം ജൂണ്‍ 11ന് ഖത്തറിലുമായി മത്സരങ്ങള്‍ നടക്കും. കുവൈത്താണ് ഗ്രൂപ്പിലെ മറ്റൊരു ടീം. സാഫ് കപ്പില്‍ കുവൈത്തിനെ തോല്‍പ്പിച്ചത് ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കും.
അഫ്ഗാനിസ്ഥാൻ, മംഗോളിയ മത്സര വിജയികളാകും ഗ്രൂപ്പിലെ നാലാമത്തെ ടീം. നിലവിലെ ഫോം അനുസരിച്ച് ഇന്ത്യയും ഖത്തറും മുന്നേറാനാണ് സാധ്യത. ആദ്യ രണ്ട് സ്ഥാനക്കാര്‍ ലോകകപ്പ് യോഗ്യതാ മൂന്നാം റൌണ്ടിനും ഒപ്പം 2027 ല്‍ സൌദിയില്‍ നടക്കുന്ന ഏഷ്യൻ കപ്പിനും യോഗ്യത നേടും.
ഖത്തറിനെ മൂന്ന് മത്സരങ്ങള്‍ ഇതുവരെ കളിച്ചതില്‍ ഒന്നുപോലും ജയിക്കാൻ ഇന്ത്യക്കായിട്ടില്ല, 2019 ല്‍ സമനിലയില്‍ പിടിച്ചതാണ് ഏറ്റവും മികച്ച പ്രകടനം.



0 Comments