News

6/recent/ticker-posts

Header Ads Widget


റേച്ചലിന് ഒരു ആണ്‍സുഹൃത്തിനെ വേണം, പെണ്‍സുഹൃത്തിനെയും; കാസ്റ്റിങ് കോള്‍


ഹണി റോസ് നായികയാകുന്ന റേച്ചല്‍ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.കയ്യില്‍ വെട്ടുകത്തിയുമായി ഇറച്ചിവെട്ടുകാരിയായി ഇരിക്കുന്ന ഹണി റോസിന്‍റെ പോസ്റ്ററാണ് പുറത്തുവന്നത്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകൻ എബ്രിഡ് ഷൈനാണ് ചിത്രത്തിന്‍റെ നിര്‍മാണം. ഈ ചിത്രത്തിലൂടെ ആനന്ദിനി ബാല എന്ന പുതുമുഖ സംവിധായികയും കഥാകൃത്തും കവിയുമായ രാഹുല്‍ മണപ്പാട്ട് എന്ന പുതുമുഖ തിരക്കഥാകൃത്തും മലയാള സിനിമ ലോകത്തേക്ക് കടന്നുവരികയാണ്.

റേച്ചലിന് ഒരു കാമുകനെ തേടിയുള്ള കാസ്റ്റിങ് കോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. സ്ക്രീൻ ഏജ് 28നും 30നും ഇടയിലാണ് കാമുകന് വേണ്ടത്. കൂടാതെ 40 - 45 വയസ്സ് പ്രായം വരുന്ന റേച്ചലിൻ്റെ സുഹൃത്തിൻ്റെ റോളിലേക്ക് ഒരു സ്ത്രീയെ ആവശ്യമുണ്ട്. താല്പര്യമുള്ളവര്‍ 9074817162, 9048965955, 7907831279 എന്നീ നമ്ബറുകളില്‍ കോണ്‍ടാക്‌ട് ചെയ്യുക. ആഗസ്റ്റ് 2,3 തീയതികളില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ കൊച്ചി വെണ്ണലയിലുള്ള ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിന് സമീപമുള്ള മാറ്റിനി ലൈവില്‍ വെച്ചാണ് ഓഡിഷൻ നടത്തുക. 

ബാദുഷ പ്രൊഡക്ഷൻസ്, പെൻ & പേപ്പര്‍ ക്രിയേഷൻസ് എന്നീ ബാനറുകളില്‍ ബാദുഷ എൻ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈൻ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. രാഹുല്‍ മണപ്പാട്ടിന്റെ കഥക്ക് രാഹുല്‍ മണപ്പാട്ടും എബ്രിഡ് ഷൈനും ചേര്‍ന്ന് തിരക്കഥയൊരുക്കുന്നു. അങ്കിത് മേനോനാണ് സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നത്. എം.ആര്‍ രാജാകൃഷ്ണൻ സൗണ്ട് മിക്‌സും ശ്രീ ശങ്കര്‍ സൗണ്ട് ഡിസൈനും ചെയ്യുന്നു. ചന്ദ്രു ശെല്‍വരാജാണ് സിനിമാറ്റോഗ്രാഫര്‍. പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, എഡിറ്റിംഗ് - മനോജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് - മഞ്ജു ബാദുഷ, നീതു ഷിനോയ്, ലൈൻ പ്രൊഡ്യൂസര്‍ - പ്രിജിൻ ജെ പി, പി ആര്‍ ഓ - എ എസ് ദിനേശ്, ആതിര ദില്‍ജിത്, ഡിസൈൻ & മോഷൻ പോസ്റ്റര്‍ - ടെൻ പോയിൻറ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - മാറ്റിനി ഫൈവ്, അനൂപ് സുന്ദരൻ.

Post a Comment

0 Comments