മുക്കം : കൊയിലാണ്ടി- എടവണ്ണ സംസ്ഥാനപാതയിൽ മുത്തേരി സ്കൂളിനു മുന്നിൽ ടിപ്പർ ലോറിയിൽ ബുള്ളറ്റ് ഇടിച്ച് രണ്ടുപേർക്കു പരിക്കേറ്റു.KL56 S 6512 എന്ന നമ്പറിലുള്ള റോയൽ എൻഫീൽഡ് ബുള്ളറ്റ് ആണ് അപകടത്തിൽ പെട്ടത്.
പരിക്കേറ്റവരെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
മുഹമ്മദ് മുനവ്വർ പാലക്കുറ്റി ആമീൻപൊയിൽ എന്ന അഡ്രസ്സിലുള്ള ആളാണ് പരിക്കേറ്റതെന്ന് രക്ഷാപ്രവർത്തനം നടത്തിയവർ അറിയിച്ചു.ഈ അഡ്രസ്സുകളുമായി ബന്ധപ്പെട്ട ബന്ധുക്കൾ എത്രയും പെട്ടെന്ന് മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയുമായി ബന്ധപ്പെടണമെന്നും അറിയിക്കുന്നു.



0 Comments