News

6/recent/ticker-posts

Header Ads Widget


ലോഡ്ജില്‍ കൊണ്ട് പോയി പീഡിപ്പിച്ചു; 16കാരിയുടെ പരാതിയില്‍ ഫിലിപ്പ് മമ്പാട് പിടിയില്‍


മുൻ പോലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷൻ സ്പീക്കറുമായ ഫിലിപ്പ് മമ്പാട് പോക്സോ കേസില്‍ പോലീസ് കസ്റ്റഡിയില്‍. പതിനാറുകാരിയുടെ പരാതിയില്‍ ഇന്നലെ രാത്രി നിലമ്പൂർ പോലീസ് ആണ് ഫിലിപ് മമ്പാടിനെ പിടികൂടിയത്.2025 സെപ്റ്റംബറില്‍ കാസർഗോഡ് കാഞ്ഞങ്ങാടെ ലോഡ്ജില്‍ കൊണ്ട് പോയി പീഡിപ്പിച്ചു എന്നാണ് പരാതി.

സ്കൂളിലെ കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി പീഡന വിവരം പറഞ്ഞത്. പിന്നീട് ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചു. തുടർന്ന് കോഴിക്കോട് ചേവായൂർ പോലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ നിലമ്പൂർ പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്നാണ് ഫിലിപ് മമ്പാടിനെ വീട്ടില്‍ നിന്ന് പിടികൂടിയത്.

ചേവായൂർ പോലീസില്‍ നിന്ന് നിലമ്പൂർ സ്റ്റേഷനിലേക്ക് കേസ് കൈമാറിയാല്‍ അറസ്റ്റ് രേഖപ്പെടുത്തി തുടർ നടപടി സ്വീകരിക്കും. പെരിന്തല്‍മണ്ണ സബ് ഇൻസ്‌പെക്ടർ ആയിരിക്കെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളില്‍ സജീവമാകാൻ വോളണ്ടറി റിട്ടയർമെന്റ് എടുത്തു. മോട്ടിവേഷൻ സ്പീക്കർ എന്ന നിലയിലും സോഷ്യല്‍ മീഡിയ ഇൻഫ്ലുവെൻസർ എന്ന നിലയിലും സജീവമായിരുന്നു.

Post a Comment

0 Comments