News

6/recent/ticker-posts

Header Ads Widget


യുവതിയെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി


കണ്ണൂർ: വളപട്ടണം പൊയ്തുംകടവിൽ ഭർതൃമതിയായ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കീപ്പാട്ട് ഫാത്തിമത്ത് റിസ (20) യെയാണ് കഴിഞ്ഞ ദിവസം രാത്രി വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫാത്തിമത്ത് റിസയുടെ ഫോണും എഴുതി വെച്ച കുറിപ്പും പോലീസിന് ലഭിച്ചിട്ടുണ്ട്. 

ഏഴ് മാസം മുമ്പായിരുന്നു കുടുക്കിമൊട്ട സ്വദേശി ആസിഫുമായി ഫാത്തിമത്ത് റിസയുടെ വിവാഹം. ദുബൈ പ്രവാസിയാണ് ആസിഫ്. ഫാത്തിമത്ത് റിസയും ഭർത്താവിനോടെപ്പം ഗൾഫിൽ താമസിച്ച് രണ്ടു മാസം മുൻപാണ് നാട്ടിൽ വന്നത്. ഹ സ-ഷമീറ ദമ്പതികളുടെ മകളാണ്. സഹോദരൻ: മുവാരിസ്. സംഭവത്തിൽ വളപട്ടണം പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments