News

6/recent/ticker-posts

Header Ads Widget


ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയില്‍: 10 വര്‍ഷം തടവും ലക്ഷം രൂപ പിഴയും



കൊച്ചി: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായതിനു പിന്നാലെ ജാമ്യത്തിലിറങ്ങി വിചാരണ കാലയളവില്‍ ഒളിവില്‍പ്പോയ പ്രതിയെ ആറ് മാസത്തിന് ശേഷം പോലീസ് പിടികൂടി.വൈറ്റില ജനതാ സ്വദേശി രവീന്ദ്രനാഥ് (47) ആണ് എറണാകുളം സെന്‍ട്രല്‍ പോലീസിന്‍റെ പിടിലായത്. ഇയാള്‍ ചെന്നൈയിലുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയാണ് പ്രതിയെ പിടികൂടിയത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. 2006ല്‍ എറണാകുളം സെന്‍ട്രല്‍ പോലീസാണ് 23 ആംപ്യുളുകളുമായി ഇയാളെ പിടികൂടിയത്. 
എന്നാല്‍ ജാമ്യത്തിലിറങ്ങിയ പ്രതി വിചാരണ നടന്നുകൊണ്ടിരിക്കേ ഒളിവില്‍ പോകുകയായിരുന്നു.

Post a Comment

0 Comments