പൂനൂർ: ശക്തമായ മഴയിൽ പൂനൂർ പുഴ കരകവിഞ്ഞു ഒഴുകി റോഡിൽ ഒരു മീറ്ററോളം ഉയരത്തിൽ വെള്ളം നിറഞ്ഞതിലൂടെ യാത്ര ക്കാരുമായി വന്ന ബസ് കുടുങ്ങിയത് ആശങ്ക പരത്തി.പൂനൂർ കുണ്ടത്തിൽ ആണ് കൊയിലാണ്ടി യിലേക്ക് സർവീസ് നടത്തുന്ന അർഷിദ എന്ന ബസ് വെള്ളത്തിൽ കുടുങ്ങി യത്.ബസിൽ കുടുങ്ങി യ മുപ്പതിലധികം യാത്രക്കാരെ നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലം രക്ഷപ്പെടുത്തുകയായിരുന്നു.
ബസ് കുറച്ചു കൂടി മുന്നോട്ട് പോയാൽ റോഡും പുഴയും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ യാണ്.വലിയ ഒരു ദുരന്തം തലനാരിഴയ്ക്ക് ആണ് ഒഴിവായത്.
ബസ് ഡ്രൈവറുടെ നിരുത്തരവാദപരമായ നടപടി വലിയ തോതിലുള്ള പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ജനങ്ങളുടെ ജീവൻ വെച്ചു കളിച്ച ബസുകൾ ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ പറയുന്നു.ബസ് വെള്ളത്തിൽ കുടുങ്ങി യത് ആഘോഷമാക്കിതും പ്രതിഷേധം ക്ഷണിച്ചു വരുത്തുന്നുണ്ട്.


0 Comments