കൊടുവള്ളി : പറമ്പത്തുകാവ് എ എം എൽ പി സ്കൂൾ നൂറാം വാർഷികത്തിന്റെ ഭാഗമായി സ്കൂൾ രൂപീകൃതമായത് മുതൽ ആദ്യ 75 വർഷം സ്കൂളിൽ പഠനം നടത്തിയ പൂർവ്വവിദ്യാർത്ഥികളുടെ സംഗമം സംഘടിപ്പിച്ചു. കൊടുവള്ളി നഗരസഭ വൈസ് ചെയർമാൻ കെ കെ എ ഖാദർ ഉൽഘാടനം ചെയ്തു. നഗരസഭ കൗൺസിലറും സ്വാഗത സംഘം ചെയർപേഴ്സണുമായ ഹൈറുന്നിസ നാസർ അധ്യക്ഷത വഹിച്ചു. സ്കൂളിൽ പുതുതായി ആരംഭിച്ച സ്പീക്കേഴ്സ് സോൺ കമ്മ്യൂണിക്കേഷൻ പ്രോഗ്രാമിന്റെ ഉൽഘാടനം നഗര സഭ കൗൺസിലർ ആയിഷ ഷഹനിദ നിർവഹിച്ചു. സ്കൂളിലെ ആദ്യ വിദ്യാർത്ഥിയായ തെക്കെടത്ത് കുഞ്ഞാലിയുടെ കുടുംബത്തെ ആദരിക്കൽ ചടങ്ങിന് നഗരസഭ കൗൺസിലർ യു കെ അബൂബക്കർ നേതൃത്വം നൽകി. സ്കൂളിലെ ആദ്യ രജിസ്റ്റർ പ്രകാരമുള്ള അഞ്ഞൂറ്റി പത്ത് വിദ്യാർത്ഥികളിൽ ജീവിച്ചിരിപ്പുള്ള പതിനെട്ടു കുട്ടികളെ ആദരിക്കൽ ചടങ്ങിന് സ്കൂൾ മാനേജർ കെ എ റഹിം മാസ്റ്റർ,ഹെഡ് മിസ്ട്രെസ്സ് സി കെ സുലൈഖ,സീനിയർ അസിസ്റ്റന്റ് കെ കെ റംല, പി ടി എ പ്രസിഡന്റ് ഇ ടി അഷ്‌റഫ്, പി ഇ എസ് പ്രസിഡണ്ട് പി മുഹമ്മദ്, സൗഹൃദം ഗ്രൂപ്പ് ചെയർമാൻ കെ പി അബ്ദുസ്സമദ്, പ്രൊഫസർ കൊടുവള്ളി അബ്ദുൽ ഖാദർ,കോതൂർ മുഹമ്മദ് മാസ്റ്റർ, എ കെ ഖാദർ മാസ്റ്റർ, സി കെ ജലീൽ,പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് ആർ വി അബ്ദുൽ റഷീദ്, സെക്രട്ടറി കെ പി ഷാഫി, പി ടി എ വൈസ് പ്രസിഡണ്ട് പി ഷമീർ, ആർ വി സൈനുദ്ദീൻ, കുഞ്ഞിരായിൻ ഹാജി,പി എം മുഹമ്മദ് മാസ്റ്റർ,ഖദീജ ടീച്ചർ എം പി ടി എ പ്രസിഡന്റ് അബീബ, ജാസ്മിൻ, ടി കെ ഷീല, ടി ഷബീന ബീവി, സ്കൂൾ ലീഡർ മുഹമ്മദ് റബീഹ് തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് പൂർവ്വ വിദ്യാർത്ഥികളുടെ അനുഭവങ്ങൾ പങ്ക് വെക്കലും കലാ പരിപാടികളും നടന്നു


0 Comments