കാസർഗോഡ്: പ്രതിപക്ഷ നേതാവ് വി. ഡി. സതീശിൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് കാസർഗോഡ് കുമ്പളയില്‍ തുടക്കം. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് യാത്ര ഉദ്ഘാടനം ചെയ്തത്.
"ഇത് വെറുമൊരു പ്രതിപക്ഷമല്ല, ടീം യുഡിഎഫ്'' എന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകള്‍ നേടി അധികാരത്തിലേറുമെന്നും വി. ഡി. സതീശൻ പറഞ്ഞു.
അയ്യപ്പന്റെ സ്വർണം കൊള്ളയടിച്ചവർക്കെതിരെ നടപടിയെടുക്കാതെ രക്തസാക്ഷി ഫണ്ട് കട്ടെടുത്തെന്ന് പറഞ്ഞയാള്‍ക്കെതിരെ നടപടി എടുക്കുന്നതാണോ സിപിഎമ്മിന്റെ വൈരുദ്ധ്യാത്മക ഭൗതികവാദമെന്നും വി. ഡി. സതീശൻ ചോദിച്ചു.
മറ്റ് രാഷ്ട്രീയ ജാഥകളില്‍ നിന്നും വ്യത്യസ്തമായി ഭാവി കേരളം എങ്ങനെയായിരിക്കണം എന്ന് പുതുയുഗ യാത്രയിലൂടെ ചർച്ച ചെയ്യും. സർക്കാർ പരാജയപ്പെട്ട മേഖലകളിലൊക്കെ യുഡിഎഫിന് ബദല്‍ പദ്ധതികളുണ്ട്. പൗരപ്രമുഖരുമായല്ല, സാധാരണക്കാരുമായി കൂടിക്കാഴ്ച നടത്തുമെന്ന് വി. ഡി. സതീശൻ പറഞ്ഞു. കേരളത്തിന്റെ രാഷ്ട്രീയത്തിലും ഭരണരംഗത്തും പുതിയ യുഗപിറക്ക് പുതുയുഗ യാത്ര തുടക്കം കുറിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


0 Comments