News

6/recent/ticker-posts

Header Ads Widget


'ഇന്ത്യയില്‍ മുസ്‍ലിംകള്‍ സുരക്ഷിതരാണെന്ന് കാന്തപുരം പറഞ്ഞത് ശരിയല്ല': ഹുസൈൻ മടവൂര്‍


കോഴിക്കോട്: ഇന്ത്യയിലെ മുസ്‌ലിംകള്‍ സുരക്ഷിതരാണെന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവന ശരിയല്ലെന്ന് കേരള നദ്‍വത്തുല്‍ മുജാഹിദീൻ (കെഎൻഎം) സംസ്ഥാന വൈസ് പ്രസിഡന്റ് ഹുസൈൻ മടവൂർ.പ്രധാനമന്ത്രിയെ കാണാനോ ഭാവി ആവശ്യങ്ങള്‍ക്കോ ആയി അങ്ങനെ പറയരുത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിംകളും മറ്റ് ന്യൂനപക്ഷങ്ങളും ദലിതരും വലിയ പ്രയാസങ്ങള്‍ നേരിടുന്നുണ്ടെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

' രണ്ട് വർഷം മുമ്പ് മണിപ്പൂരില്‍ നടന്ന കലാപത്തില്‍ ക്രൈസ്തവ സഹോദരങ്ങള്‍ വളരെയധികം പീഡിപ്പിക്കപ്പെട്ടു. അവിടുത്തെ ആരാധനാലയങ്ങള്‍ നശിപ്പിക്കപ്പെട്ടു. അസമിലെ മുഖ്യമന്ത്രി തന്നെ ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളെ പുറത്താക്കണമെന്ന് ആവശ്യപ്പെടുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പള്ളികളും വീടുകളും തകർക്കപ്പെടുന്നു. ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ നമ്മള്‍ സുരക്ഷിതരാണെന്ന് പറയുന്നത് ശരിയല്ല'- അദ്ദേഹം വ്യക്തമാക്കി.

Post a Comment

0 Comments