*പരപ്പന്‍പോയില്‍ :* പരപ്പന്‍പോയില്‍ മുക്കിലമ്പാടിയില്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷുഹൈബ് (20) യാത്രയായി.ഒരു മാസത്തോളം മെഡിക്കല്‍ കോളേജില്‍ വെന്‍റിലേറ്ററിലായിരുന്ന ഷുഹൈബ് ജീവിതത്തിലേക്ക് തിരിച്ചു വരും എന്ന പ്രതീക്ഷയിലായിരുന്നു കുടുംബവും സുഹൃത്തുക്കളും.കഴിഞ്ഞ മാസം ജൂലൈ 17 ന് ഷുഹൈബ് സഞ്ചരിച്ച ബൈക്ക് കുന്ദമംഗലത്ത് വച്ച് വച്ച് പിക്കപ്പ് വാനിന് പിന്നില്‍ ഇടിച്ച് തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
പത്ര വിതരണ ഏജന്‍റ് സികെ സുലൈമാന്‍ പിതാവാണ്.മാതാവ് സലീന.
സഹോദരങ്ങള്‍ ഷമീം,ഷഫീക്,ഷെസ.
കുന്ദമംഗലം ആര്‍ട്സ്കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ഷുഹൈബ് പത്രവിതരണത്തില്‍ പിതാവിനെ സഹായിക്കാറുണ്ടായിരുന്നു.
ഖബറടക്കം നാളെ വാവാട് ഖബര്‍സ്ഥാനില്‍ നടക്കും (മയ്യിത് നിസ്കാര സമയം പിന്നീട് അറിയിക്കുന്നതാണ്).



0 Comments