ചുരം രണ്ടാം വളവിൽ രണ്ടു ചരക്കുലോറികൾ തമ്മിൽ കൂട്ടിയിട്ടിച്ചു. വയനാട് ഭാഗത്തു നിന്നും ചുരമിറങ്ങി വരുന്ന ചരക്കുലോറിയും ചുരം കയറിപ്പോകുന്ന ചരക്കുലോറിയുമാണ് കൂട്ടിയിടിച്ചത്. മദ്യപിച്ച് ലെക്കു കെട്ടാണ് ചുരമിറങ്ങി വരുന്ന ലോറി ഡ്രൈവർ വാഹനമോടിച്ചതിനാൽ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിനു കാരണം. സംരക്ഷണഭിത്തിയും തകർത്ത് രണ്ടു വാഹന ങ്ങളും പകുതി ഭാഗം പുറത്തേക്ക് ചാടിയിട്ടുണ്ട്. പരിക്കേറ്റ ലോറി ഡ്രൈവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതിനിടയിൽ ഒരുപിക്കപ്പ് വാനും അപകടത്തിൽപ്പെട്ടു. ഗതാഗത തടസ്സം കാര്യമായില്ല. ഹൈവേ പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തുണ്ട്



0 Comments