News

6/recent/ticker-posts

Header Ads Widget


എസ്.കെ.എസ്.എസ്.എഫ് നാഷനൽ കാംപസ് കാളിന് ഉജ്ജ്വല തുടക്കം




 *കുറ്റിക്കാട്ടൂർ* : ധൈഷണിക വിദ്യാർഥിത്വം നൈതിക സംവേദനം എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്. എഫ് കാംപസ് വിങ് നടത്തുന്ന കാംപയിന് സമാപനം കുറിച്ച് നാഷനൽ കാംപസ് കോളിന് തുടക്കം കുറിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ കെ.എം.ഒ ക്യാമ്പസിൽ നവാസ് നിസാർ നഗറിൽ നടന്ന പ്രൗഢമായ ചടങ്ങിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സംഗമം ഉദ്ഘാടനം യ്തു . ഗുരുമുഖത്ത് നിന്ന് നേടുന്ന ജ്ഞാനമാണ് കൂടുതൽ ആധികാരികവും ഫലപ്രദവുമെന്ന് തിരിച്ചറിയുകയും ഗുരു - ശിഷ്യ ബന്ധത്തിന്റെ ഊഷ്മളത വീണ്ടെടുക്കുക വഴി വിദ്യാഭ്യാസ രംഗത്ത് വർധിക്കുന്ന അപചയങ്ങളെ പ്രതിരോധിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു .

 തിരിച്ചറിവുള്ള സമുഹത്തിൽ പ്രശ്നങ്ങളെ കത്തിച്ച് നിർത്തുന്നതിന് പകരം പരിഹാരത്തിൽ ഉറച്ച് നിൽക്കുന്ന തലമുറയെ പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു . സംസ്ഥാന പ്രസിഡന്റ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷനായി . കേന്ദ്ര - സംസ്ഥാന സർവകലാശാലകളിൽ നിന്നുള്ള പ്രൊഫഷനൽ , ആൻഡ് സയൻസ് സ്ട്രീം വിദ്യാർഥികളാണ് എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന കാംപസ്കാൾ പരിപാടിയിൽ പങ്കെടുക്കുന്നത് . 

സ്വാഗത സംഘം ചെയർമാൻ ഇ.എം കോയ ഹാജി പതാക ഉയർത്തിയതോടെ ആരംഭിച്ച സംഗമം പ്രവാചക പ്രകീർത്തനങ്ങളുടെ മന്ത്രധ്വനികൾ ഉയർന്ന ആത്മീയാന്തരീക്ഷത്തിലാണ് വിവിധ സെഷനുകളിലേക്ക് കടന്നത് . ഇന്നും നാളെയുമായി പ്രഗത്ഭർ വിദ്യാർഥികളുമായി സംവദിക്കും . ഉദ്ഘാടന സെഷനിൽ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ , ശാഹിദ് തിരുവള്ളൂർ ഐ.ഐ.എസ് , ഹാശിറലി ശിഹാബ് തങ്ങൾ , റശീദ് ഫൈസി വെള്ളായിക്കോട് , സയ്യിദ് മുബഷിർ ജമലുല്ലൈലി തങ്ങൾ തുടങ്ങിയവർ സംസാരിച്ചു .

ഒ.പി.എം അശ്റഫ് , അയ്യൂബ് മാസ്റ്റർ , അലി വാണിമേൽ , ഫാറൂഖ് ഫൈസി , ജലീൽ മാസ്റ്റർ , നൂറുദ്ദീൻ ഫൈസി , ആർ.വി അബൂബക്കർ യമാനി , സുബൈർ മാസ്റ്റർ , അലി അക്ബർ മുക്കം , ഡോ.ആരിഫലി , റിയാസ് വെളിമുക്ക് , സിറാജ് ഇരിങ്ങല്ലൂർ , അസ്ഹർ യാസീൻ , ശഹീർ കോണോട്ട്, ബാസിത്ത് മുസ്ലിയാരങ്ങാടി, അബ്ഷർ നിന്ദുവത് , അബൂബക്കർ വഹാബ് , ജമാലുദ്ദീൻ ദാരിമി , ഫൈസൽ ഫൈസി , ഉനൈസ് ഹുദവി , പി.ബാവഹാജി , കെ മൂസ മൗലവി , എൻ.പി കോയ ഹാജി , ഗഫൂർ ഫൈസി , ദീവാർ ഹുസൈൻ ഹാജി , എ.പി സലിം ഹാജി , എൻ.കെ ജാഫർ ഹാജി എ.വി കോയഹാജി , മൂസക്കോയ ഹാജി , എടവണ്ണ കോയ ഹാജി എം.സി സൈനുദ്ദീൻ ഹാജി റഫീഖ് പെരിങ്ങളം , എ.കെ മുഹ മ്മദ് അലി , എം.എം ഉമർ ഹാജി ഹംസ ഹാജി , ശാഫി ഫൈസി നസീഫ് പന്തീരാങ്കാവ് , ഫർഹാൻ മില്ലത്ത് , റഹീം ആനകുഴിക്കര സംബന്ധിച്ചു .

Post a Comment

0 Comments