മാനന്തവാടി: പാല്‍ച്ചുരത്തില്‍ ആശ്രമം ജംഗ്ഷനു സമീപം ചരക്കുലോറി വൈദ്യുത ലൈനിലേക്കു മറിഞ്ഞ് ഒരു മരണം. തമിഴ്‌നാട് സ്വദേശിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. കണ്ണൂര്‍ ഭാഗത്തേക്കു പച്ചക്കറിയുമായി പോകുകയായിരുന്ന ലോറിയാണ് ഇന്നു രാവിലെ ഏഴോടെ അപകടത്തില്‍പ്പെട്ടത്. ലോറിയില്‍ കുടുങ്ങിയതില്‍ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഫോഴ്‌സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവര്‍ത്തനം. കേളകം പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ആശ്രമം കവല.



0 Comments