കൊടുവള്ളി -ദാറുൽഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയുടെയും കേരളത്തിനകത്തും പുറത്തുമായി അഫീലിറ്റഡ് ചെയ്ത 32 സഹസ്ഥാപനങ്ങളുടെയും മാനേജ്മെന്റ് പ്രതിനിധികളുടെ യോഗം  കൊടുവള്ളി കെ.എം.ഒ ഇസ്ലാമിക് അക്കാദമിയിൽ വെച്ച് നടന്നു. ബഹു. വൈസ് ചാന്സലർ ഉസ്താദ് ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി യു ഷാഫി ഹാജി സമാപന ഭാഷണം നടത്തി.
അക്കാഡമിക് രജിസ്ട്രാർ ഡോ. റഫീഖ്അലി ഹുദവി, എക്സാം കൺട്രോളർ പികെ. അബ്ദുന്നാസർ ഹുദവി എന്നിവർ ചർച്ച കൾക്ക് നേതൃത്വം നൽകി. ദാറുൽഹുദാ നാഷണൽ ആർട്സ് ഫെസ്റ്റ് സിബാഖ് 22'' ഡിസംബർ 1,2,3,4 തിയ്യതികളിലായി ദാറുൽഹുദായിലും പ്രഥമിക മത്സരങ്ങൾ സബീലുൽ ഹിദായ കോളേജ് പറപ്പൂർ, മൻഹജുറഷാദ് ഇസ്ലാമിക് കോളേജ് ചെലേമ്പ്ര, ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമി തളിപ്പറമ്പ്, ശൈഖ് ഫരീദ് ഔലിയ കോളേജ് ഒടമല, ദാറുൽ ഇർഫാൻ ഇസ്ലാമിക് അക്കാദമി പാണ്ടിക്കാട് എന്നിവിടങ്ങളിലുമായി നടത്താൻ തീരുമാനിച്ചു.KMO പ്രിൻസിപ്പാൾ മുഹമ്മദ് ഹൈതമി വാവാട്, TK. അഹമ്മദ് കുട്ടി ഹാജി, CP അബ്ദുള്ള കോയ തങ്ങൾ, തുടങ്ങിയവരും മറ്റു പ്രമുഖരും സംബന്ധിച്ചു.



 
 
 
0 Comments