താമരശേരി: ചുരത്തിൽ വാഹനങ്ങളുടെ മുകളിലേക്ക് മരം വീണു, യാത്ര ക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.ചുരം ഒമ്പതാം വളവിനു സമീപമാണ് റോഡരികിലെ ഉണങ്ങിയ മരം കടപുഴകി വീണത്.ചുരത്തിൽ കൂടി വരികയായിരുന്ന തപാൽ വകുപ്പിന്റെ വാനിനും, ഒരു കാറിന് മുകളിലേക്കുമാണ് മരം വീണത്.വൈകന്നേരംഅഞ്ചോടെയാണ് സംഭവം.കുറച്ചു നേരം ഗതാഗത തടസ്സം നേരിട്ടു.മരം കയറ്റി വരികയായിരുന്ന ലോറിയിലെ ജോലിക്കാർ മരം വെട്ടി മാറ്റിയതോടെ ഗതാഗതം പുനഃസ്ഥാപിച്ചു.
0 Comments