News

6/recent/ticker-posts

Header Ads Widget


'തരൂര്‍ വിശ്വ പൗരന്‍, മറ്റു നേതാക്കള്‍ ചെയ്യാത്തത് അദ്ദേഹം ചെയ്യുന്നതില്‍ സന്തോഷമുണ്ട്'- ജിഫ്‌രി തങ്ങള്‍


കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് ഡോ.ശശി തരൂര്‍ എം.പി സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി.കോഴിക്കോട്ടെ സമസ്ത ആസ്ഥാനത്തായിരുന്നു 20 മിനിറ്റോളം നീണ്ട കൂടിക്കാഴ്ച. തങ്ങളുടെ ആരോഗ്യവിവരങ്ങളും തരൂര്‍ തിരക്കി. ശശി തരൂര്‍ വിശ്വപൗരനാണെന്നും മറ്റ് നേതാക്കള്‍ ചെയ്യാത്തത് തരൂര്‍ ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും ജിഫ്‌രി തങ്ങള്‍ പറഞ്ഞു. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള പര്യടനമാണ് തരൂര്‍ നടത്തുന്നത്. എല്ലാ സമുദായങ്ങളെയും ഉള്‍ക്കൊള്ളുന്നവര്‍ നേതൃത്വത്തില്‍ വരണമെന്നും അദ്ദേഹം പറഞ്ഞു.

ജിഫ്‌രി തങ്ങളെ കാണാന്‍ ഏറെ നാളായി ആഗ്രഹിച്ചിരുന്നുവെന്ന് ശശി തരൂര്‍ പറഞ്ഞു. സമസ്ത വിളിച്ച പരിപാടിക്ക് എത്താന്‍ കഴിയാത്തതിലുള്ള ക്ഷമാപണം നടത്താന്‍ കൂടിയാണ് താന്‍ എത്തിയത്.

മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വം സ്വയം പ്രഖ്യാപിച്ചിട്ടില്ല. പാര്‍ട്ടിയും ജനങ്ങളുമാണ് സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കേണ്ടത്. 2026ലാണ് നിയമസഭ തെരഞ്ഞെടുപ്പ്. അതിന് മുമ്ബ് ഇതിനെ പറ്റി ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. മുഖ്യമന്ത്രിയാവാന്‍ തയാറല്ലേ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്ന് മറുപടി പറയുക മാത്രമാണ് ചെയ്തത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയും ജനങ്ങളുമാണെന്നും തരൂര്‍ വ്യക്തമാക്കി.

എം.കെ രാഘവന്‍ എം.പി, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Post a Comment

0 Comments