News

6/recent/ticker-posts

Header Ads Widget


ഓപ്പറേഷന്‍ വിജയകരമായി; അപകടത്തില്‍ പരിക്കേറ്റ മഹേഷിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ബിനീഷ് ബാസ്റ്റിന്‍

കഴിഞ്ഞ ദിവസമാണ് നടൻ കൊല്ലം സുധി വാഹനാപകചടത്തില്‍ മരണപ്പെട്ടത്. താരത്തന്റെ മരണത്തിനു കാരണമായത് അപകടത്തില്‍ ബിനു അടിമാലി, മഹേഷ് കുഞ്ഞുമോൻ എന്നിവര്‍ക്കും പരിക്കേറ്റിരുന്നുആശുപത്രിയില്‍ പരിചരണത്തില്‍ തുടരുന്ന ഇരുവരുടെയും വിവരങ്ങള്‍ സ്റ്റാര്‍ മാജിക് സംവിധായകനായ അനൂപ് ജോണും നടൻ ബിനീഷ് ബാസ്റ്റിനും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, മഹേഷ് കുഞ്ഞുമോന്റെ ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ബിനീഷ് ബാസ്റ്റിൻ.അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മഹേഷിന്റെ മുഖത്തും പല്ലുകള്‍ക്കുമായിരുന്നു പരിക്കേറ്റത്. ഇന്നലെയായിരുന്നു മഹേഷിന്റെ ഓപ്പറേഷൻ. അത് വിജയകരമായി എന്ന് പങ്കുവെച്ചിരിക്കുകയാണ് ബിനീഷ് ബാസ്റ്റിൻ. 'കൊല്ലം സുധി ചേട്ടൻറെ കൂടെ വാഹനാപകടത്തില്‍പ്പെട്ട പ്രിയപ്പെട്ട മഹേഷ് കുഞ്ഞുമോന്റെ ഓപ്പറേഷൻ കഴിഞ്ഞു കുഴപ്പമൊന്നുമില്ല..' എന്നാണ് ബിനീഷ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.

സിനിമാ നടനും ടെലിവിഷൻ താരവുമായ കൊല്ലം സുധി വാഹനാപകടത്തില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെയാണ് വാഹനാപകടത്തില്‍ മരണപ്പെട്ടത്. തൃശൂര്‍ കയ്പമംഗലം പനമ്ബിക്കുന്നില്‍ വച്ചാണ് അപകടമുണ്ടായത്. താരം സഞ്ചരിച്ച വാഹനം പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. 24 കണക്റ്റ് സമാപന പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെയാണ് താരത്തിന്റെ വിയോഗം സംഭവിച്ചത്

Post a Comment

0 Comments