News

6/recent/ticker-posts

Header Ads Widget


വയനാട് ഉപതിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം തുടങ്ങി; മോക്ക് പോള്‍ ഇന്ന് കോഴിക്കോട് നടക്കും

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് എംപി സ്ഥാനം നഷ്ടമായതോടെ ഒഴിവു വന്ന വയനാട് ലോക്സഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉപതിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം തുടങ്ങി.ഇതിന്റെ ഭാഗമായി കോഴിക്കോട് കലക്ടറേറ്റില്‍ വോട്ടിങ് യന്ത്രങ്ങളുടെ പരിശോധനയും ആരംഭിച്ചു. ഇതിനു വേണ്ടി വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളോട് കലക്ടറേറ്റില്‍ എത്താൻ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ഡെപ്യൂട്ടി കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എന്നാല്‍ എപ്പോഴാണ് ഉപതിരഞ്ഞെടുപ്പ് എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയായിട്ടില്ല. വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഇവിഎം മെഷീനുകളുടെ ആദ്യഘട്ട പരിശോധനയ്ക്കു ശേഷമുള്ള മോക്ക് പോള്‍ ഇന്നു രാവിലെ എട്ടു മുതല്‍ കോഴിക്കോട് സിവില്‍ സ്റ്റേഷൻ ആശ്വാസ കേന്ദ്രം ഗോഡൗണില്‍ തുടങ്ങുകയാണ്. ഈ സമയത്തും മോക്ക് പോള്‍ പൂര്‍ണമാകുന്നത് വരെയും ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ സാന്നിധ്യം ഉണ്ടാകണമെന്നാണ് ഡെപ്യൂട്ടി കലക്ടര്‍ ആവശ്യപ്പെട്ടു.

മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടും രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ പഴ്സനല്‍ സ്റ്റാഫിനെ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉപതിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കവും തുടങ്ങിയത്. 5 ദിവസം മുൻപും രാഹുല്‍ ഗാന്ധി മണ്ഡലത്തിലെത്തിയിരുന്നു. ദേശീയ പ്രതിപക്ഷ ചേരിയുടെ ഭാഗമായ ഇടതുപക്ഷത്തിനെതിരെ മത്സരിക്കേണ്ട എന്ന അഭിപ്രായമുണ്ടെങ്കിലും 2024 ലും അദ്ദേഹം വയനാട്ടില്‍ തന്നെ മത്സരിക്കുമെന്നായിരുന്നു സൂചന.

ഉപതിരഞ്ഞെടുപ്പ് നടക്കുന്നപക്ഷം സ്ഥാനാര്‍ഥി ആരായാലും രാഹുലിന്റെ ലോക്സഭാ രക്തസാക്ഷിത്വമാകും ചര്‍ച്ചാവിഷയം. രാഹുല്‍ തന്നെയാകും പ്രചാരണവും നയിക്കുക. ബിജെപിയുടെ ഫാഷിസ്റ്റ് നടപടികള്‍ വരുത്തിവച്ച ഉപതിരഞ്ഞെടുപ്പ് എന്നതാകും കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന ചിത്രം. വയനാട്ടില്‍ കാര്യമായ വെല്ലുവിളി ഉയര്‍ത്താൻ ബിജെപിക്കും കഴിയില്ല. ഈ സാഹചര്യത്തില്‍ സിപിഎം എന്തു നിലപാടെടുക്കും എന്നതാണ് പ്രധാനം

Post a Comment

0 Comments