മാനന്തവാടി: ഗോള്‍ഡ് ഫ്ലേക് സിഗരറ്റ് വ്യാജമായി നിർമ്മിച്ച് വില്‍പന നടത്തി. പിടിയിലാവുമെന്നായപ്പോള്‍ വിദേശത്തേക്ക് കടന്ന 23കാരനെ മാസങ്ങള്‍ക്ക് ശേഷം പിടികൂടി.ഐടിസി കമ്ബനി വിപണിയിലെത്തിക്കുന്ന ഗോള്‍ഡ് ഫ്ലേക് സിഗരറ്റ് പാക്കറ്റുകള്‍ ആണ് യുവാവ് വ്യാജമായി നിര്‍മിച്ച് വില്‍പ്പന നടത്തിയത്. കേസായതോടെ 23കാരൻ വിദേശത്തേക്ക് മുങ്ങി. സുല്‍ത്താന്‍ബത്തേരി പള്ളിക്കണ്ടി കായാടന്‍ വീട്ടില്‍ മുഹമ്മദ് യാസിന്‍ (23) നെയാണ് തലപ്പുഴ പൊലീസ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തത്. 2024 സെപ്റ്റംബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
ഐടിസി കമ്ബനിയുടെ ബ്രാന്‍ഡ് ആയ ഗോള്‍ഡ് ഫ്‌ളേക് (GOLD FLAKE)എന്ന് തോന്നിക്കുന്ന തരത്തിലുള്ള സിഗരറ്റുകളും അതിന്റെ പാക്കറ്റും വ്യാജമായി നിര്‍മിച്ച് തലപ്പുഴ ടൗണിലെ കച്ചവടക്കാര്‍ക്ക് മുഹമ്മദ് യാസീന്‍ വില്‍പ്പന നടത്തുകയായിരുന്നു. ഇക്കാര്യം കച്ചവടക്കാരില്‍ നിന്നും അറിഞ്ഞ ഐടിസി കമ്ബനിയുടെ അംഗീകൃത വിതരണക്കാര്‍ സ്ഥലത്ത് എത്തി. ഇയാള്‍ വില്‍പ്പന നടത്തിയ സിഗരറ്റ് പാക്കറ്റുകള്‍ പരിശോധിച്ചു. ഇക്കാര്യം പ്രതിയെ കണ്ട് ചോദിച്ചതോടെ സിഗരറ്റ് പാക്കറ്റുകള്‍ ഉപേക്ഷിച്ച് യുവാവ് സ്ഥലത്ത് നിന്നും മുങ്ങുകയായിരുന്നു. സംഭവത്തില്‍ കേസ് എടുത്തതറിഞ്ഞ് മുഹമ്മദ് യാസിൻ ഖത്തറിലേക്കാണ് കടന്നത്.


0 Comments