News

6/recent/ticker-posts

Header Ads Widget


സിപിഐ പറയുന്നതല്ല, അമിത് ഷാ പറയുന്നതാണ് പിണറായി കേള്‍ക്കുന്നത്: ഷിബു ബേബി ജോണ്‍


കൊല്ലം: പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച സർക്കാർ നടപടിയില്‍ പ്രതികരിച്ച്‌ ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍.സിപിഐ പറയുന്നതല്ല, അമിത് ഷാ പറയുന്നതാണ് പിണറായി വിജയൻ കേള്‍ക്കുന്നതെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു.

ബിനോയ് വിശ്വത്തിന്റെ നിലപാടില്ലായ്മ സിപിഐയ്ക്ക് ചരമഗീതം രചിക്കുന്നുവെന്നും ഇതുപോലെ നിലപാടില്ലാത്ത ഒരു സർക്കാർ കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തലയില്‍ മുണ്ടിട്ട് പോയി കരാറില്‍ ഒപ്പുവച്ചു. 200 കോടി രൂപ പ്രതിവർഷം കൊടുക്കുന്നതിനു വേണ്ടിയാണ് ഈ നാടകം അരങ്ങേറിയത്. പിഎം ശ്രീ ആകാം എൻഇപി വേണ്ട എന്നാണ് എം.എ ബേബി പറഞ്ഞത്. ബിനോയ് വിശ്വം അറിയാതെ ആട്ടം കാണുകയാണ്. സഹതപിക്കാൻ മാത്രമേ തനിക്ക് സാധിക്കുന്നുള്ളൂവെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി.

ബിജെപിയ്ക്ക് കോണ്‍ഗ്രസിനെ മാറ്റണം. പിണറായിക്ക് എങ്ങനെയും അധികാരത്തില്‍ കടിച്ചു തൂങ്ങണം. ബിജെപി സിപിഎം രഹസ്യ ഡീല്‍ അല്ല പരസ്യമാണെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

Post a Comment

0 Comments