ഓമശ്ശേരി:ക്ഷീര കർഷകർക്ക് പാലിന് സബ്സിഡിയായി ഓമശ്ശേരിയിൽ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 18.1 ലക്ഷം രൂപ വിതരണം ചെയ്തു.ഗ്രാമപഞ്ചായത്തിന്റെ 10 ലക്ഷം രൂപയും ബ്ലോക് പഞ്ചായത്തിന്റെ 6 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്റെ 2.1 ലക്ഷം രൂപയുമുൾപ്പടെയാണ് 18.1 ലക്ഷം രൂപ വിതരണം ചെയ്തത്.അഞ്ച് ഘട്ടങ്ങളിലായി 95 ലക്ഷം രൂപയാണ് ഈയിനത്തിൽ നിലവിലെ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ക്ഷീര കർഷകർക്ക് നൽകിയത്.ഇതുൾപ്പടെ മൃഗ സംരക്ഷണ മേഖലയിൽ 3.2 കോടി രൂപയുടെ വ്യത്യസ്തങ്ങളായ പദ്ധതികൾ നടപ്പിൽ വരുത്താൻ നിലവിലെ ഭരണസമിതിക്ക് സാധിച്ചിട്ടുണ്ട്.കന്നു കുട്ടി പരിപാലനത്തിന് 25 ലക്ഷം രൂപയും കിടാരി വിതരണത്തിന് 16 ലക്ഷം രൂപയും പോത്തു കുട്ടി വിതരണത്തിന് 50 ലക്ഷം രൂപയും കോഴിക്കുഞ്ഞ് വിതരണത്തിന് 13 ലക്ഷം രൂപയും ധാതു ലവണ മിശ്രിതത്തിനും വിര മരുന്നിനും 12 ലക്ഷം രൂപയും മൃഗാശുപത്രിയിലേക്ക് മരുന്ന് വാങ്ങുന്നതിന് 28 ലക്ഷം രൂപയുമുൾപ്പടെയാണ് 3.2 കോടി രൂപ ചെലവഴിച്ചത്.
പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ക്ഷീര കർഷകരുടെ സംഗമത്തിൽ വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് കെ.കരുണാകരൻ മാസ്റ്റർ പാലിന് സബ്സിഡി പദ്ധതിയുടെ ഉൽഘാടനം നിർവ്വഹിച്ചു.വൈസ് പ്രസിഡണ്ട് ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി പദ്ധതി വിശദീകരിച്ചു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.കെ.ഗംഗാധരൻ,സീനത്ത് തട്ടാഞ്ചേരി,ബ്ലോക് പഞ്ചായത്ത് മെമ്പർ എസ്.പി.ഷഹന,പഞ്ചായത്തംഗങ്ങളായ എം.എം.രാധാമണി ടീച്ചർ,സൈനുദ്ദീൻ കൊളത്തക്കര,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,പഞ്ചായത്ത് സെക്രട്ടറി കെ.ഗിരീഷ് കുമാർ,നിർവഹണ ഉദ്യോഗസ്ഥ ഡയറി ഫാം ഇൻസ്ട്രക്ടർ കെ.പി.സുമില,ക്ഷീര സംഘം പ്രസിഡണ്ട് കെ.കരുണാകരൻ മാസ്റ്റർ,സെക്രട്ടറി പി.എം.കേശവൻ നമ്പൂതിരി,ലിൻസി ആന്റണി,ജെയിംസ് ജേക്കബ്,പി.ശൈലജ,എൻ.വി.മാത്യു,പി.ശ്രീജിത്ത്,കൃഷ്ണൻ കാട്ടുമുണ്ടയിൽ എന്നിവർ സംസാരിച്ചു.


0 Comments