News

6/recent/ticker-posts

Header Ads Widget


മലപ്പുറത്ത് ജ്യേഷ്ഠനെ അനുജൻ കുത്തിക്കൊന്നു; സംഭവം ഇന്ന് പുലര്‍ച്ചെ 5 മണിക്ക്, കുടുംബ വഴക്കെന്ന് പൊലീസ്


മലപ്പുറം: മലപ്പുറം പൂക്കോട്ടൂർ പള്ളിമുക്കില്‍ ജേഷ്ഠനെ അനുജൻ കുത്തിക്കൊന്നു. അമീർ ആണ് മരിച്ചത്. 26 വയസായിരുന്നു.സംഭവത്തില്‍ സഹോദരൻ ജുനൈദിനെ മഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനെ തുടർന്നുള്ള കൊലപാതകമെന്ന് പൊലീസ്. പുലർച്ചെ 5 മണിയോടെയായിരുന്നു കൊലപാതകം. കൊലപാതകത്തിനി ശേഷം കൊല നടത്താന്‍ ഉപയോഗിച്ച കത്തിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. 


   ബൈക്കിലാണ് ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. കുടുംബത്തിലെ ബാധ്യതകളെയും ബാങ്ക് ലോണുമായി ബന്ധപ്പെട്ടും സഹോദരങ്ങള്‍ നേരത്തെയും തർക്കം ഉണ്ടായിരുന്നു എന്നാണ് വിവരം. സംഭവം നടക്കുന്ന സമയത്ത് ജുനൈദിന്‍റെ ഭാര്യയും കുട്ടികളും സ്ഥലത്തുണ്ടായിരുന്നില്ല. അമീർ അവിവാഹിതൻ ആണ്. കറിക്കരിയാൻ ഉപയോഗിക്കുന്ന കത്തികൊണ്ടാണ് അമീറിനെ കുത്തിയത് എന്നാണ് വിവരം. മൃതശരീരം അടുക്കളയിലാണ് ഉണ്ടായിരുന്നത്.

Post a Comment

0 Comments