News

6/recent/ticker-posts

Header Ads Widget


മൂന്നാമതും ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ നാലാം തവണ ബിജെപി അധികാരത്തിലെത്തും: അബ്ദുറഹ്മാൻ കല്ലായി


കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പും യുഡിഎഫ് പ്രവർത്തകർ വലിയ ജാഗ്രതയോടെ കാണണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ കല്ലായി.മൂന്നാമത് ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ നാലാംതവണ ബിജെപി അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് കണ്ണൂർ കോർപറേഷൻ തെരഞ്ഞെടുപ്പ് കണ്‍വെൻഷനിലാണ് കല്ലായിയുടെ പരാമർശം.

വോട്ടഭ്യർഥനാ നോട്ടീസ് വീടുകളില്‍ എറിഞ്ഞുകൊടുത്ത് ഓടുന്ന പരിപാടി യുഡിഎഫ് സ്ഥാനാർഥികള്‍ നിർത്തണമെന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. നിങ്ങള്‍ വലിയ തിരക്കുകൂട്ടേണ്ട. ഒരോ വീട്ടിലും ഇരിക്കണം. കുടുംബത്തിന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കണം. ദുഃഖിക്കുന്നവരുടെയും സന്തോഷിക്കുന്നവരുടെയും വികാരത്തില്‍ പങ്കുകൊള്ളണം. കുടുംബത്തിന്റെ മനസ്സ് കൈയിലെടുക്കാൻ യുഡിഎഫ് സ്ഥാർഥികള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. അവരുടെ മനസ്സില്‍ കയറി വോട്ട് ചോദിക്കുന്നതോടൊപ്പം വിജയിച്ചുകഴിഞ്ഞാല്‍ സാധാരണക്കാരെ സഹായിക്കാനും പരിരക്ഷിക്കാനും ലഭിച്ച അധികാരം വിനിയോഗിക്കണമെന്നും ഇതിനായി എല്ലാവർക്കും പരിശീലനം നല്‍കുമെന്നും സുധാകരൻ പറഞ്ഞു.

Post a Comment

0 Comments