News

6/recent/ticker-posts

Header Ads Widget


വിവാഹത്തിന് ലീവ് നല്‍കിയില്ല; ഉത്തര്‍പ്രദേശില്‍ എസ്‌ഐആര്‍ സൂപ്പര്‍വൈസര്‍ ആത്മഹത്യ ചെയ്തു


ലക്നോ: ഉത്തർപ്രദേശിലെ ഫത്തേപ്പുരില്‍ എസ്‌ഐആർ സൂപ്പർവൈസർ ആത്മഹത്യ ചെയ്തു. ക്ലാർക്കായ സുധീർ കുമാർ കോരി ആണ് ആത്മഹത്യ ചെയ്തത്.ബുധനാഴ്ച വിവാഹം നടക്കാനിരിക്കെയാണ് ജീവനൊടുക്കിയത്.

വിവാഹ ചടങ്ങുകള്‍ നടക്കാനിരിക്കെ ലീവ് ചോദിച്ചിട്ടും നല്‍കിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തില്‍ കർശനമായ അന്വേഷണം നടത്തുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.

ഇന്ന് എസ്‌ഐആർ ഡ്യൂട്ടിക്കിടെ ആത്മഹത്യക്ക് ശ്രമിച്ച ബിഎല്‍ഓയും മരിച്ചിരുന്നു. ഉത്തർപ്രദേശ് ഗോണ്ടയിലെ അധ്യാപകൻ വിപിൻ യാദവാണ് മരിച്ചത്. ഇന്ന് രാവിലെയാണ് വിപിൻ യാദവ് വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചത്.

മേലുദ്യോഗസ്ഥരുടെ മാനസിക സമ്മർദം കാരണമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് മരിക്കും മുൻപ് വിപിൻ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. ഭാര്യ ചിത്രീകരിച്ച വീഡിയോ പുറത്തുവന്നിട്ടുണ്ട്.

Post a Comment

0 Comments