News

6/recent/ticker-posts

Header Ads Widget


കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിലെ ഊരത്ത് ഡിവിഷനില്‍ യുഡിഎഫിന് രണ്ട് സ്ഥാനാര്‍ത്ഥികള്‍; കോണ്‍ഗ്രസും ലീഗും നേ‍ര്‍ക്കുനേ‍ര്‍


കോഴിക്കോട്: കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് ഊരത്ത് ഡിവിഷനില്‍ കോണ്‍ഗ്രസും ലീഗും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടം.ഇരു വിഭാഗത്തിലെയും സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്ത് നിലയുറപ്പിച്ചു. കോണ്‍ഗ്രസിലെ രാഹുല്‍ ചാലിലും മുസ്‌ലിം ലീഗിലെ ലത്തീഫ് ചുണ്ടേമലുമാണ് സ്ഥാനാര്‍ത്ഥികള്‍.

സീറ്റ് വിഭജന ചര്‍ച്ചകളില്‍ ഊരത്ത്, ദേവര്‍കോവില്‍ ഡിവിഷനുകള്‍ വെച്ചു മാറാന്‍ നേരത്തെ ധാരണയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഊരത്ത് ഡിവിഷന്‍ മുസ്‌ലിം ലീഗിന് നല്‍കാനായിരുന്നു തീരുമാനം.

പിന്നാലെയാണ് യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി കൂടിയായ ലത്തീഫ് ചുണ്ടേമല്‍ സ്ഥാനാര്‍ത്ഥിയായി എത്തിയത്. പിന്നാലെ കെഎസ്‌യു ജില്ലാ സെക്രട്ടറി രാഹുല്‍ ചാലിലും മത്സരരംഗത്തെത്തിയതോടെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്.

Post a Comment

0 Comments