മലപ്പുറം: എടക്കരയില്‍ തിരഞ്ഞെടുപ്പു പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തിയ സ്ഥാനാർഥി നെഞ്ചുവേദനയെത്തുടർന്ന് കുഴഞ്ഞുവീണു മരിച്ചു.യുഡിഎഫ് സ്ഥാനാർഥി മുസ്‌ലിം ലീഗിലെ 49 കാരിയായ വട്ടത്ത് ഹസീന ആണു മരിച്ചത്. മൂത്തേടം പഞ്ചായത്തിലെ പായിമ്ബാടം ഏഴാം വാർഡിലാണ് ഹസീന മത്സരത്തിന് നിന്നിരുന്നത്.
പായിമ്ബാടം അങ്കണവാടി അധ്യാപികയാണ്. ഇന്നലെ പകല്‍ മുഴുവൻ വീടുകള്‍ കയറിയുള്ള വേട്ടഭ്യർഥനയും രാത്രി കുടുംബയോഗങ്ങളിലും പങ്കെടുത്താണ് വീട്ടിലെത്തിയത്. രാത്രി 11.15 ഓടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. എടക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കും വഴിയാണ് മരിച്ചത്. ഭർത്താവ്: അബദുറഹിമാൻ.


0 Comments