തിരുവനന്തപുരം: പൂവച്ചലില്‍ വോട്ടിങ് യന്ത്രത്തില്‍ എല്‍ഡിഎഫ് വോട്ട് രേഖപ്പെടുത്തുന്ന സമയത്ത് ബിജെപിക്ക് വീഴുന്നതായി പരാതി.പൂവച്ചല്‍ ഗ്രാമപഞ്ചാത്ത് പുതിയവിള വാര്‍ഡിലെ ഒന്നാം ബൂത്തിലാണ് പരാതി.84 വോട്ട് രേഖപ്പെടുത്തിയതിന് ശേഷമാണ് പരാതി ഉയര്‍ന്നത്.തുടര്‍ന്ന് തുടർന്ന് ഒന്നരമണിക്കൂർ പോളിങ് തടസപ്പെട്ടു.
ഉദ്യോഗസ്ഥര്‍ പുതിയ വോട്ടിംഗ് യന്ത്രം എത്തിച്ചാണ് വോട്ടിംഗ് പുനരാരംഭിച്ചത്. പൂവച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സനല്‍കുമാർ മത്സരിക്കുന്ന വാർഡാണിത്. വിഷയത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് എല്‍ഡിഎഫ് അറിയിച്ചു. നേരത്തെ വോട്ട് ചെയ്തവര്‍ക്ക് റീ പോളിങ് അവസരം നല്‍കണമെന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടു.


0 Comments