News

6/recent/ticker-posts

Header Ads Widget


നഷ്ടപ്പെട്ട പണം തിരികെ നൽകി പെട്രോൾ പമ്പ് ജീവനക്കാരനായ യുവാവ് മാതൃകയായി


മാനിപുരം: നഷ്ടപ്പെട്ട വലിയ തുക തിരികെ നൽകി യുവാവ് മാതൃകയായി. മാനിപുരം കുളത്തക്കര പെട്രോൾ പമ്പ് ജീവനക്കാരനായ പാലക്കൽ മുജീബിന്റെ മകൻ മിൻഹാജാണ് ഉടമസ്ഥനെ തേടിപിടിച്ച് പണം തിരികെ നൽകിയത്. പമ്പിൽ ജോലി ചെയ്യുന്നതിനിടെ പരിസരത്ത് വെച്ച് വലിയ തുക കളഞ്ഞു കിട്ടുകയായിരുന്നു. പിന്നീട് അന്വേഷണത്തിനൊടുവിൽ ഓമശ്ശേരി സ്വദേശിയായ ഉടമസ്ഥനെ തേടിപ്പിടിച്ച് പണം തിരികെ നൽകുകയായിരുന്നു. 
പെട്രോൾ പമ്പ് തുടങ്ങിയ മുതൽ ജീവനക്കാരനായ മിൻഹാജ് മറ്റുള്ളവർക്ക് മാതൃകയാണെന്ന് പമ്പ് ഉടമസ്ഥനായ കുളത്തക്കര മൊയ്തീൻ കുട്ടി പറഞ്ഞു.

Post a Comment

0 Comments