News

6/recent/ticker-posts

Header Ads Widget


ഇടുക്കിയില്‍ വ്യാപക പരിശോധന; മുല്ലപ്പെരിയാര്‍ ഡാമും ജില്ലാ കളക്‌ട്രേറ്റും അടക്കം പലയിടത്തായി ബോംബ് ഭീഷണി


ഇടുക്കി: ബോംബ് ഭീഷണിയെ തുടർന്ന് ഇടുക്കിയില്‍ വ്യാപക പരിശോധന. ഇമെയില്‍ വഴി വന്ന ഭീഷണി സന്ദേശമാണ് പരിശോധനയ്ക്ക് കാരണം.ഇടുക്കി ജില്ലാ കളക്‌ട്രേറ്റ്, മുട്ടം കോടതി, ഇടുക്കി ഡാം, മുല്ലപ്പെരിയാർ ഡാം എന്നിവിടങ്ങള്‍ക്കാണ് നിലവില്‍ ബോംബ് ഭീഷണിയുള്ളത്. ബോംബ് സ്ക്വാഡ് ജില്ലാ ചാർജ് ഓഫീസർ പി. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ജില്ലാ കളക്‌ട്രേറ്റില്‍ പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. ഭീഷണി നേരിടുന്ന മറ്റിടങ്ങളിലും പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തുന്നുണ്ട്. ജില്ലാ കളക്‌ട്രേറ്റില്‍ ബോംബ് കണ്ടെത്താൻ വൈദഗ്ധ്യം നേടിയ മാഗി, ഡോളി തുടങ്ങിയ നായകളെയാണ് പരിശോധനക്കായി നിയോഗിച്ചത്. കളക്‌ട്രേറ്റിലും ബോംബ് സ്ക്വാഡ് പരിശോധന തുടരുകയാണ്.


Post a Comment

0 Comments