News

6/recent/ticker-posts

Header Ads Widget


രാഹുലിനെ അയോഗ്യനാക്കുന്നത് എതിര്‍ക്കാൻ യുഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനം


തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കുന്നത് എതിർക്കാൻ യുഡിഎഫ് പാർലമെന്‍ററി പാർട്ടി യോഗത്തില്‍ തീരുമാനം.കുറ്റാരോപിതരെ അയോഗ്യരാക്കുന്ന കീഴ് വഴക്കം ഇല്ലെന്നാണ് യുഡിഎഫ് നിലപാട്.

എത്തിക്സ് കമ്മിറ്റി അധികാരപരിധി കടന്ന് പ്രവർത്തിക്കാൻ പാടില്ലെന്നും യോഗത്തില്‍ അഭിപ്രായമുയർന്നു. റോജി എം. ജോണും യു.എ ലത്തിഫും എത്തിക്സ് കമ്മറ്റിയില്‍ അയോഗ്യത നീക്കത്തെ എതിർക്കും.

നിലവില്‍ ലൈംഗിക പീഡനക്കേസുകളില്‍ അന്വേഷണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പാർട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും അദ്ദേഹം എംഎല്‍എ സ്ഥാനത്ത് തുടരുകയാണ്.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കാൻ എത്തിക്സ് കമ്മിറ്റിക്ക് അധികാരമില്ലെന്ന് വി.ഡി സതീശൻ പറഞ്ഞു. അനാവശ്യ കീഴ്വഴക്കം പാടില്ല. മുകേഷിനെതിരെ എന്ത് ചെയ്തുവെന്നും സതീശൻ ചോദിച്ചു.

Post a Comment

0 Comments