തിരുവനന്തപുരം: ധനരാജ് രക്തസാക്ഷി ഫണ്ടിന്‍റെ വിശദാംശങ്ങള്‍ പുസ്തക പ്രകാശനത്തിന് മുൻപ് പുറത്തുവിടണമെന്ന വി. കുഞ്ഞികൃഷ്ണന്‍റെ വെല്ലുവിളി തള്ളി സിപിഎം.കണക്ക് ഇപ്പോള്‍ പുറത്തുവിടാൻ മനസില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. നേതൃത്വത്തെ അണികള്‍ തിരുത്തണമെന്ന കുഞ്ഞികൃഷ്ണന്‍റെ പുസ്തകം നാളെ പ്രകാശനം ചെയ്യും.
പയ്യന്നൂരെ രക്തസാക്ഷി ധനരാജിൻ്റെ കുടുംബ സഹായ ഫണ്ടില്‍ തിരിമറി നടത്തി എന്ന കുഞ്ഞികൃഷ്ണൻ്റെ ആരോപണങ്ങളെ സിപിഎം നേതൃത്വം തള്ളിയിരുന്നു. പൊതുസമൂഹത്തിന് മുന്നില്‍ ഫണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെക്കുന്ന പതിവില്ല എന്ന് വാദിച്ചിരുന്ന നേതൃത്വം ഇപ്പോള്‍ നിലപാട് തിരുത്തിയിട്ടുണ്ട്. പുസ്തകത്തിലെ വിശദാശങ്ങള്‍ അറിഞ്ഞ ശേഷം കണക്ക് പുറത്തുവിടുമെന്ന് നേതൃത്വം വ്യക്തമാക്കിയതിന് പിന്നാലെയാണ് കുഞ്ഞികൃഷ്ണൻ്റെ വെല്ലുവിളി വന്നത്.
എന്നാല്‍ പാർട്ടിയില്‍ നിന്നും പുറത്താക്കിയ ആളുടെ ആവശ്യത്തെ അവഗണിച്ച് മുന്നോട്ട് പോകാനാണ് സി പി എം തീരുമാനം. മാത്രമല്ല അനാവശ്യങ്ങള്‍ ഉണ്ടെന്ന് തോന്നിയാല്‍ നിയമനടപടി സ്വീകരിക്കുമെന്ന ഭീഷണിയും പാർട്ടി നേതൃത്വം ഉന്നയിക്കുന്നുണ്ട്.
വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് കുഞ്ഞികൃഷ്ണൻ്റെ നാളെ പുറത്തിറങാൻ പോകുന്നത്. നേതൃത്വത്തെ അണികള്‍ തിരുത്തുമെന്ന പുസ്തകം ജോസഫ് സി.മാത്യു വി.എസ് അനില്‍കുമാറിന് നല്‍കിയാണ് പ്രകാശനം നിർവഹിക്കുക.


0 Comments