News

6/recent/ticker-posts

Header Ads Widget


മണിപ്പൂരിന് പുതിയ സര്‍ക്കാര്‍; യുംനാം ഖേംചന്ദ് സിംഗ് മുഖ്യമന്ത്രിയാകും


യുംനാം ഖേംചന്ദ് സിങ് മണിപ്പൂര്‍ മുഖ്യമന്ത്രിയാകും. തീരുമാനം ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം.സിങ്ജമൈ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ യുംനാം ഖേംചന്ദ് സിങ് മുന്‍ മന്ത്രിയും സ്പീക്കറുമാണ്. മണിപ്പൂരിലെ രാഷ്ട്രപതി ഭരണത്തിന്റെ കാലാവധി അവസാനിക്കുന്നത് ഈ മാസം പകുതിയോടെയാണ്
വംശീയ കലാപങ്ങളെത്തുടര്‍ന്ന് 2025 ഫെബ്രുവരി 9നാണ് മണിപ്പൂര്‍ മുഖ്യമന്ത്രിയായിരുന്ന എന്‍. ബിരേന്‍സിങ് രാജിവെച്ചത്. ദിവസങ്ങള്‍ക്ക് ശേഷം മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയെങ്കിലും നിയമസഭ പിരിച്ചുവിട്ടിരുന്നില്ല. 2026 ഫെബ്രുവരി 13-ന് രാഷ്ട്രപതി ഭരണം അവസാനിക്കും. ഇതിനുമുന്‍പായി സര്‍ക്കാര്‍ രൂപീകരിക്കാനാണ് ബിജെപി നീക്കം.ഈ തീരുമാനത്തെ സ്വാഗതം ചെയ്ത ബിജെപി എംഎല്‍എ തോക്‌ചോം രാധേശ്യാം സിംഗ്, തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ വരുന്നത് ഏറെ വൈകിയെങ്കിലും സ്വാഗതാര്‍ഹമാണെന്ന് പറഞ്ഞു. നിയമസഭാ കക്ഷി നേതാവായി സിംഗിനെ തിരഞ്ഞെടുത്തതോടെ, ബിജെപി ഉടന്‍ തന്നെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും.

രണ്ട് തവണ എംഎല്‍എ ആയിരുന്ന യുംനാം ഖേംചന്ദ് സിങ് മെയ്‌തെയ് വിഭാഗത്തില്‍ നിന്നുള്ള നേതാവാണ്. സിങ്ജമൈ മണ്ഡലത്തില്‍ നിന്നാണ് തുടര്‍ച്ചയായി രണ്ട് തവണ അദ്ദേഹം ജയിച്ചത്. 2017ലും 2022ലും. 2017ല്‍ മണിപ്പൂര്‍ നിയമസഭാ സ്പീക്കറായി. അഞ്ച് വര്‍ഷക്കാലം അദ്ദേഹം പദവി വഹിച്ചു. തുടര്‍ന്ന് വന്ന രണ്ടാമത് ബിരേന്‍ സിംഗ് സര്‍ക്കാരില്‍ ക്യാബിനറ്റ് മന്ത്രിയായിരുന്നു. ഗ്രാമ വികസനം, പാഞ്ചായത്തി രാജ്, മുനിസിപ്പല്‍ ഭരണം, ഭവന വികസനം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതുവരെ സിംഗ് മന്ത്രിയായി സേവനമനുഷ്ഠിച്ചു.

Post a Comment

0 Comments