ഓമശേരി: ഹൈദരാബാദിൽ ബൈക്കപകടത്തിൽ യുവതി മരിച്ചു. ഹൈദരാബാദ് മഹേശ്വരം മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഫാക്‌ടറിയിൽ ജോലി ചെയ്യുന്ന ഓമശേരി മുണ്ടുപാറ പയ്യരിക്കണ്ടി വയലിൽ അബൂബക്കർ, സുഹറ ദമ്പതികളുടെ മകൾ ഹനിയ ആയിഷ (22) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഹൈദരാബാദ് ഹൈടെക് സിറ്റിയിൽ വച്ചാണ് അപകടം ഭർത്താവിനോടൊപ്പം ബൈക്കിൽ സഞ്ചരിക്കവെ വാൻ ഇടിക്കുകയായിരുന്നു. ഭർത്താവ്: ബാസിത് (ചളിക്കോട്).
സഹോദരങ്ങൾ: മു ഹമ്മദ് അംറാസ്, ഹാദി ഫാത്തിമ. മയ്യിത്ത് നിസ്‌കാരം ഇന്ന് (06.04.2026) ഉച്ചക്ക് ശേഷം മുണ്ടുപാറ ജുമാ മസ്ജിദിൽ.


0 Comments