News

6/recent/ticker-posts

Header Ads Widget


പ്രവാസി കൂട്ടായ്മ മാനിപുരം വയോജന ഉല്ലാസയാത്ര സംഘടിപ്പിച്ചു



കൊടുവള്ളി : മാനിപുരത്തെയും അയൽപ്രദേശങ്ങളിലെയും വയോജനങ്ങൾക് വേണ്ടി വയനാട്ടിലേക് ഒരു ദിവസത്തെ സൗജന്യ യാത്ര കോഴിക്കോട് നോർത്ത് ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ സി വി എം. ശരീഫ് സർ ഫ്ലാഗ് ഓഫ്‌ കർമം നിർവഹിച്ചു.
ചടങ്ങിൽ മക്കാട്ടില്ലത്ത് സൂരജ്, കെ വി അബ്ദുൽ മജീദ് കൊടുവള്ളി മുനിസിപ്പാലിറ്റി കൗൺസിലർമാരായ റാബിയ അഷ്‌റഫ്‌, എൻ കെ സിദ്ധീഖ് എന്നിവർ ആശംസകൾ അർപ്പിച്ചു.
50 ഓളം അടങ്ങുന്ന വയോജനങ്ങൾക് അടിവാരത്ത് വെച്ച് വയനാട് ചുരം സംരക്ഷണ സമിതി സ്വീകരണം നൽകി..
തുടർന്ന് വയനാടിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച സംഘം കൽപ്പറ്റ ബ്രീസ് ഹോളിഡേ റിസോർട്ട് മാനേജ്മെന്റ് ഒരുക്കിയ സീകരണത്തിലും സംബന്ധിച്ചു..
ഈ പരിപാടി കൽപ്പറ്റ ഡെപ്യൂട്ടി സുപ്രണ്ട് ഓഫ് പോലീസ് അഷ്‌റഫ്‌ തെങ്ങിലകണ്ടി ഉൽഘാടനം ചെയ്തു..ശംസുദ്ധീൻ അപ്പോളോ, മോയിൻ കെ വി,അലി മാനിപുരം തുടങ്ങിയവർ സംസാരിച്ചു.കൽപ്പറ്റ സർക്കിൾ ഇൻസ്‌പെക്ടർ ദിനേശ് കുമാർ അംഗങ്ങൾക് ബോധവത്കരണ ക്ലാസ്സ്‌ എടുത്തു..
തുടർന്ന് വിവിധ മത്സരങ്ങൾ നടത്തുകയും സമ്മാനവിതരണം മോയിൻ കെ വി നിർവഹിക്കുകയും ചെയ്തു...
പ്രവാസികൂട്ടായ്മ മാനിപുരത്തിന്റെ ഭാരവാഹികളായ സലീം തൃപ്പോയിൽ, ശംസാദ് പി കെ, സലീം കുന്നത്ത്, മുഹമ്മദ്‌ പട്ട, അബ്ദുല്ലകുട്ടി ടി പി, നൗഫൽ മേലേടത്ത് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി....

Post a Comment

0 Comments