കോഴിക്കോട് : മുക്കം അരീക്കോട് റോട്ടിൽ മുക്കം പാലത്തിനു സമീപം കാർ നിയന്ത്രണം വിട്ട് പോസ്റ്റിലും മതിലിലും ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്. കൊടുവള്ളി മാനിപുരം സ്വദേശികളാണെന്ന് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു. ഇവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


0 Comments