ടോഡ് ബോഹ്‍ലിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ചെല്‍സി വാങ്ങാനുള്ള ശ്രമങ്ങള്‍ക്ക് യു.കെ സര്‍ക്കാര്‍ അംഗീകാരം നല്‍കി.ഇതോടെ റോമന്‍ അബ്രമോവിച്ച് യുഗത്തിന് ചെല്‍സിയില്‍ അവസാനമാവും. ഏകദേശം 4.25 ബില്യണ്‍ പൗണ്ട് നല്‍കിയാണ് ടോഡ് ബോഹ്‍ലിയും സംഘവും ചെല്‍സി സ്വന്തമാക്കുന്നത്. 2003ലാണ് റഷ്യന്‍ കോടീശ്വരനായ റോമന്‍ അബ്രമോവിച്ച് ചെല്‍സിയെ വാങ്ങുന്നത്. അബ്രമോവിച്ചിന്റെ ഉടമസ്ഥതയില്‍ ചെല്‍സി 21 കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ഇതില്‍ 5 പ്രീമിയര്‍ ലീഗ് കിരീടങ്ങളും 2 ചാമ്ബ്യന്‍സ് ലീഗ് കിരീടങ്ങളും ഉള്‍പെടും.
ഉക്രൈനില്‍ റഷ്യ യുദ്ധം ആരംഭിച്ചതിന് പിന്നാലെയാണ് ചെല്‍സി വില്‍ക്കാന്‍ റോമന്‍ അബ്രമോവിച്ച് തീരുമാനിച്ചത്. റഷ്യന്‍ പ്രസിഡണ്ട് വ്ലാഡിമിര്‍ പുട്ടിനുമായി റോമന്‍ അബ്രമോവിചിന്റെ ബന്ധത്തിന്റെ പേരില്‍ യു.കെ സര്‍ക്കാര്‍ അബ്രമോവിച്ചിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു. നിലവില്‍ ചെല്‍സി വില്‍ക്കുന്നതില്‍ നിന്ന് ലഭിക്കുന്ന തുക അബ്രമോവിച്ചിന് ലഭിക്കുകയില്ല. റഷ്യ യുദ്ധത്തില്‍ തകര്‍ന്ന ഉക്രൈനിലെ മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്കാവും ഈ തുക ഉപയോഗിക്കുക.
0 Comments