കൊടുവള്ളി : മാനിപുരം യൂണിറ്റ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
യൂണിറ്റ് പ്രസിഡന്റ് ടി.പി. യൂസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി നിയോജക മണ്ഡലം പ്രസിഡന്റ് എ.കെ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി സലാം നരിക്കുനി, പി.കെ. അബ്ദുൽ മജീദ്, അബ്ദുള്ളക്കുട്ടി കെ.കെ., അബ്ദുൽസലാം വി.ടി., അബ്ദുറഹ്മാൻ സി.ടി., അബ്ദുൽ കലാം, ബഷീർ കെ.കെ., സലീം കെ.കെ. എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ടി.പി. യൂസഫ് (പ്രസിഡന്റ്),
അബ്ദുൽസലാം വി.ടി.(ജനറൽ സെക്രട്ടറി),
അബ്ദുറഹ്മാൻ സി.ടി. (ട്രഷറർ).


0 Comments