News

6/recent/ticker-posts

Header Ads Widget


പ്രവാസി കൂട്ടായ്മ മാനിപുരം പ്ലസ്ടു വിജയികളെ അനുമോദിച്ചു.



മാനിപുരം. മാനിപുരത്തും പരിസരപ്രദേശങ്ങളിലും ഈ വർഷം പ്ലസ്ടു വിജയിച്ച കുട്ടികൾക്കും, നേപ്പാളിൽ നടന്ന സോഫ്റ്റ്‌ ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ വിജയികളായ ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട നാട്ടിലെ കുട്ടികൾക്കും, ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് എൽ എൽ ബി ബിരുദം കരസ്ഥമാക്കിയ അഡ്വ : മുബഷിറ ബക്കറിനെയും ആദരിച്ചു...
മാനിപുരം ഡിവിഷൻ കൗൺസിലർ റാബിയ അഷ്‌റഫ്‌ ഉൽഘാടനം ചെയ്ത ചടങ്ങിൽ സൂരജ് മക്കാട്ടില്ലം, ഗുരുകുലം ഷാജി മാസ്റ്റർ, അലി മാനിപുരം, സലീം തൃപ്പോയിൽ, ശംസാദ് പി കെ, ഷബീർ കാവിൽ, മുഹമ്മദ്‌ പട്ട, അബ്ദുള്ളകുട്ടി ടി പി തുടങ്ങിയവർ സംസാരിച്ചു..
പ്രശസ്ത വിദ്യാഭ്യാസ ചിന്തകൻ അബ്ദു മാസ്റ്റർ മാനിപുരം,അഡ്വ :മുബഷിറ ബക്കർ തുടങ്ങിയവർ കുട്ടികൾക്ക് ക്ലാസ്സ്‌ എടുത്തു.. 
മാർമോറ എൽ എൽ സി,ആപ്റ്റർ ഗ്ലോബൽ തുടങ്ങിയ ബിസിനസ്‌ സ്ഥാപനങ്ങൾ കുട്ടികൾക്ക് സമ്മാനങ്ങളും നൽകി.

Post a Comment

0 Comments