ഓണ്‍ലൈൻ ഡെലിവറിക്കാർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സ്വിഗി, സോമറ്റോ ഡെലിവറിക്കാർക്കാണ് മുന്നറിയിപ്പ്.ലഹരി വില്പന നടത്തുന്നു എന്ന് പരാതി ഉണ്ട്. നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ്. ഈ പരിപാടി നിർത്തണം. ഇത് തുടർന്നാല്‍ ഞങ്ങള്‍ പിടിക്കും. കർശന നടപടി സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല മുന്നറിയിപ്പ് നല്‍കി.
ഓപ്പറേഷൻ തൂഫാൻ കേസുകളില്‍ ഒരു ശിപാർശയും കേള്‍ക്കാൻ പാടില്ല. പൊലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നല്‍കി. ആംബുലൻസുകള്‍ ലഹരിവില്പനക്ക് ഉപയോഗിക്കുന്നു എന്ന് പരാതി ഉണ്ട്. ആംബുലൻസുകളും പരിശോധിക്കും. ജനങ്ങളും റെയ്ഡിന്റെ ഭാഗമാകുന്നു. നല്ല കാര്യമാണ്. ജനങ്ങള്‍ ഒന്നടങ്കം തൂഫാൻ വാരിയേഴ്സ് ആയി മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബജറ്റില്‍ ആലപ്പുഴയ്ക്ക് ശ്രദ്ധേയസ്ഥാനമുണ്ടായി. ജില്ലയുടെ വളർച്ചക്കുള്ള പ്രഖ്യാപനങ്ങളുണ്ടായി. കയർ മേഖലക്ക് 157 കോടി രൂപ വകയിരുത്തി. കൂടുതല്‍ വേണമെന്നുണ്ടായിരുന്നു. കയർ മേഖലയില്‍ വളരെയേറെ പരിഷ്കരണം വേണം. പ്രതിസന്ധി പരിഹരിക്കാൻ പ്രായോഗിക സമീപനമുണ്ടാകും. കയർ മേഖലയില്‍ പുതിയ നിയമനങ്ങള്‍ ഇനിയില്ല. പരസ്യം നല്‍കുന്നതും വേണ്ടെന്ന് നിർദേശം നല്‍കി. ദിവസവേതനക്കാരെയും തത്കാലം നിയമിക്കില്ല.
കടത്തില്‍ മുങ്ങി കിടക്കുമ്പോള്‍ ഇതൊക്കെ എങ്ങനെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം ചോദിച്ചു. ഹരിപ്പാട് മെഡിക്കല്‍ കോളേജ് നടത്തിപ്പ് സർക്കാരിന് തന്നെ. മുമ്പ് പ്രഖ്യാപിച്ചപ്പോള്‍ സ്വകാര്യ പങ്കാളിത്തത്തോടെയായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല. കേരളത്തില്‍ ഏത് ജില്ലയിലാണ് ഒന്നിലധികം മെഡിക്കല്‍ കോളേജുകള്‍ ഇല്ലാത്തത്. ആലപ്പുഴക്കാർക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ദൂരെയ്ക്ക് പോകേണ്ട അവസ്ഥയാണ്. ഇത് മാറണം.
വണ്ടാനം മെഡിക്കല്‍ കോളേജിന് താങ്ങാൻ കഴിയാത്ത രോഗികള്‍ ആണ് നിലവില്‍ വരുന്നത്. വണ്ടാനം മെഡിക്കല്‍ കോളേജ് വികസിക്കണം. അതിന് എന്തിനാണ് പുതിയ മെഡിക്കല്‍ കോളേജ് വരുന്നതിനെ എതിർക്കുന്നത്. ജി സുധാകരൻ പണ്ടേ ഹരിപ്പാട് മെഡിക്കല്‍ കോളേജിന് എതിരാണ്. ഹരിപ്പാട് ഒരു മെഡിക്കല്‍ കോളേജ് കൂടി വന്നാല്‍ എന്ത് സംഭവിക്കാനാണ്.
അടുത്ത വർഷം കുട്ടികളെ പ്രവേശിപ്പിക്കാൻ കഴിയും തരത്തില്‍ നിർമാണം ആരംഭിക്കും.ജി സുധാകരൻ മുതിർന്ന നേതാവ്. അദേഹത്തിന്റെ നിർദേശങ്ങള്‍ പരിഗണിക്കും. 14 പ്രൊപ്പസലുകള്‍ നല്‍കിയിട്ട് ഒന്നിനും ഭരണാനുമതി ഇല്ലെന്ന് സുധാകരൻ പരാതി പറഞ്ഞിരുന്നു. വീര്യം കുറഞ്ഞ മദ്യം, പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ എതിർത്തിരുന്നു. അന്ന് അഴിമതി ഉന്നയിച്ചു. ഇന്ന് അഴിമതി ഇല്ലെന്ന് ബോധ്യപ്പെട്ടത് കൊണ്ടാവും മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെ കെ മഹേശന്റെ ആത്മഹത്യയില്‍ പരാതികള്‍ ലഭിച്ചില്ല. മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചു. അതിന്റെ പകർപ്പ് എനിക്കും കിട്ടി. നിലവില്‍ നടപടി ഒന്നും സ്വീകരിച്ചില്ല. ഇന്നലെ ഷർട് കീറിയത് ശ്രദ്ധിച്ചില്ല. വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ കീറിയിരുന്നില്ല. പിന്നീട് എവിടുന്നോ ആണ് കീറിയത്. അതും വാർത്തയായോ എന്ന് രമേശ് ചെന്നിത്തല ചോദിച്ചു.


0 Comments