News

6/recent/ticker-posts

Header Ads Widget


താമരശ്ശേരി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റി റഫീഖ് കൂടത്തായിക്ക് സ്വീകരണം നൽകി



മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയംഗമായി തിരഞ്ഞെടുത്ത റഫീഖ് കൂടത്തായിക്ക് താമരശ്ശേരി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റി നൽകിയ സ്വീകരണത്തിൽ മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഷാൾ അണിയിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് എം.ടി. അയ്യൂബ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.പി. സമദ് കോരങ്ങാട് സ്വാഗതവും പറഞ്ഞു.ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.എ. റസാഖ് മാസ്റ്റർ, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വി.എം. ഉമ്മർ മാസ്റ്റർ, ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ടി.മൊയ്തീൻ കോയ , പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.പി. ഹാഫിസ് റഹ്‌മാൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.കെ. കൗസർ , കട്ടിപ്പാറ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഹാരിസ് അമ്പായത്തോട്, എസ്.ടി.യു മണ്ഡലം പ്രസിഡണ്ട് അഷ്റഫ് കൂടത്തായ്, എം.എസ്.എഫ് വിംഗ് കൺവീനർ ജീലാനി, ഷംസീർ എടവലം, മുനവ്വർ സാദത്ത്, നിയാസ് ഇല്ലിപറമ്പിൽ, ഷൗക്കത്ത് നോനി , റോഷിഖ് , റഹീം എടക്കണ്ടി, അഫ്സൽ ചുങ്കം തുടങ്ങിയവർ സംബന്ധിച്ചു. ട്രഷറർ ഇഖ്ബാൽ പൂക്കോട് നന്ദി പറഞ്ഞു.

Post a Comment

0 Comments