News

6/recent/ticker-posts

Header Ads Widget


ബോഹ്‍ലി യുഗത്തിലെ ആദ്യ സൈനിങ്‌, റഫീഞ്ഞ ചെല്‍സിക്ക് സ്വന്തം


പുതിയ ഉടമ ബോഹ്‍ലി കീഴില്‍ ആദ്യ സൈനിങ്‌ നടത്തി നടത്താനൊരുങ്ങി ചെല്‍സി. ലീഡ്സ് യുണൈറ്റഡ് താരം റഫീഞ്ഞയെ സ്വന്തമാക്കാനുള്ള ചെല്‍സിയുടെ ബിഡ് ലീഡ്സ് അംഗീകരിച്ചതായി പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഫാബ്രിസിയോ റൊമാനൊ റിപ്പോര്‍ട്ട് ചെയ്യുന്നു.ചെല്‍സിയുടെ ലീഡ്സ് യുണൈറ്റഡും തമ്മില്‍ ട്രാന്‍സ്ഫര്‍ തുകയുടെ കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്. ഏകദേശം 60-65 മില്യണ്‍ പൗണ്ട് നല്‍കിയാവും ചെല്‍സി റഫീഞ്ഞയെ സ്വന്തമാക്കുക.

വ്യക്തിഗത കരാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ താരവും ചെല്‍സിയും തമ്മില്‍ ഉടന്‍ തന്നെ ചര്‍ച്ച നടത്തി തീരുമാനിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്. റഫീഞ്ഞയെ സ്വന്തമാക്കാന്‍ ചെല്‍സിക്ക് പുറമെ ബാഴ്‌സലോണ, ആഴ്‌സണല്‍ എന്നിവര്‍ രംഗത്തുണ്ടായിരുന്നെങ്കിലും ലീഡ്സ് യുണൈറ്റഡ് ചെല്‍സിയുടെ ഓഫര്‍ സ്വീകരിക്കുകയായിരുന്നു. നേരത്തെ ആഴ്‌സണല്‍ താരത്തിനായി സമര്‍പ്പിച്ച ബിഡ് ലീഡ്സ് നിരസിച്ചിരുന്നു.

Post a Comment

0 Comments