കോടഞ്ചേരി: നാരങ്ങത്തോട് പതങ്കയത്ത് ഒഴുക്കിൽപ്പെട്ട ഈസ്റ്റ് മലയമ്മ പുത്തലത്ത് നിസാറിന്റെ മകൻ ഹുസ്നി മുബാറക്കിനു വേണ്ടി യുള്ള തിരച്ചിൽ പുരോഗമിക്കുന്നു. ഇന്നലെ കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിലെ പാറക്കെട്ടിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ താഴെ വീണ് ഒഴുക്കിൽപ്പെട്ട് താണ് യുവാവ്. തിരച്ചിൽ രാവിലെ 8.30 മുതൽ പുനരാരംഭിച്ചത് പോലിസ്, ഫയർഫോഴ്സ്, റവന്യൂ അധികൃതർ, സന്നദ്ധ സംഘടന പ്രവർത്തകർ, നാട്ടുകാർ തുടങ്ങി നിരവധിയാളുക ളും ഇവിടെ എത്തി യിട്ടുണ്ട്.പ്രതികൂല കാലാവസ്ഥ യുഗം ഇരുട്ടും മൂലം ഇന്നലെ രാത്രി തിരച്ചിൽ നിർത്തിവെച്ചിരുന്നു.
0 Comments