News

6/recent/ticker-posts

Header Ads Widget


അലിഫ് അറബിക് ടാലന്റ് പരീക്ഷ നടത്തി




പെരുമണ്ണ :
കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കോഴിക്കോട് റൂറൽ ഉപജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ അലിഫ് അറബിക് ടാലന്റ് പരീക്ഷ നടത്തി. അറത്തിൽപറമ്പ എ.എം.എൽ.പി സ്കൂളിൽ നടന്ന പരിപാടി പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് ഉദ്ലാടനം ചെയ്തു. സബ് ജില്ല പ്രസിഡന്റ് എം.മുഹമ്മദ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് റൂറൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഗീത പി.സി സമ്മാനദാനം നിർവഹിച്ചു. എൽ.പി വിഭാഗത്തിൽ ഒളവണ്ണ എ.എൽ.പി.എസിലെ അദാലിയത്തുൽ സുബൈദ ഒന്നാം സ്ഥാനവും ചെറൂപ്പ ജി.എൽ.പി യിലെ അയാസ് ഐമൻ രണ്ടാം സ്ഥാനവും കാമ്പസ് ഹയർസെക്കന്ററി സ്കൂളിലെ ഫാത്തിമ ഫർഹ കൈലമഠം എ.എൽ.പി.എസിലെ മുഹമ്മദ് ഇഹ്സാൻ എന്നിവർ മൂന്നാം സ്ഥാനവും നേടി. യു.പി വിഭാഗത്തിൽ ഇരിങ്ങല്ലൂർ സ്കൂളിലെ ദാനിഷ് റഹ്മാൻ, പെരുവയൽ സെന്റ് സാവിയേർസ് യു.പി സ്കൂളിലെ ഹാദി മുഹമ്മദ്, പന്തീരാങ്കാവ് എ.യു.പി.എസിലെ മുഹമ്മദ് യാസീൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ പെരിങ്ങളം സ്കൂളിലെ ലബീബ് ഒന്നാം സ്ഥാനവും കുറ്റിക്കാട്ടൂർ സ്കൂളിലെ മുബഷിർ രണ്ടാം സ്ഥാനവും ക്രസന്റ് പബ്ലിക് സ്കൂളിലെ ഫസ്ഹാൻ മൂന്നാം സ്ഥാനവും നേടി. ഹയർസെക്കണ്ടറി വിഭാഗത്തിൽ നിന്നും കുറ്റിക്കാട്ടൂർ സ്കൂളിലെ അഫ്ന ഷെറിൻ ജില്ലാ തലത്തിലേക്ക് യോഗ്യത നേടി. ചടങ്ങിൽ വാർഡ് മെമ്പർ കെ.കെ ഷമീർ, ഉമ്മർ ചെറൂപ്പ, പി.പി ഷീജ, പി.പി ജാഫർ, കെ.സാദിഖ് ഹസൻ, കെ.വി ഫിറോസ്‌ ബാബു, എം.മുഹമ്മദ് യാസീൻ സംസാരിച്ചു. അലിഫ് സബ് ജില്ല കോ ഓഡിനേറ്റർ ഐ. സൽമാൻ സ്വാഗതവും സബ് ജില്ല ജനറൽ സെക്രട്ടറി പി.പി മുഹമ്മദ് നിയാസ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments